സൂര്യനെല്ലി: പ്രതികളെ ജയിലിലേക്കയച്ചു
കോട്ടയം: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സപ്തംബര്‍ ഏഴിന് വ്യാഴാഴ്ച രാവിലെയാണ് ഇവരെ മാറ്റിയത്.
വെസ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കോട്ടയം സബ്ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്ന ചുമതല വഹിച്ചത്. പ്രതികളായ ഉഷ, വിലാസിനി എന്നിവരെ പിന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റും.
പ്രതികള്‍ക്ക് ഉച്ച ഭക്ഷണം സെന്‍ട്രല്‍ ജയിലില്‍ വെച്ചു മാത്രമേ നല്‍കുകയുള്ളൂ. വഴിയിലിറക്കി ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
34 പൊലീസുകാര്‍, രണ്ട് റിസര്‍വ് ഇന്‍സ്പെക്ടര്‍, നാല് എ.എസ്.ഐ, നാല് ഹെഡ്കോണ്‍സ്റബിള്‍, ആറ് വനിതാ കോണ്‍സ്റബിള്‍ എന്നിവര്‍ ചേര്‍ന്നതാണ് പൊലീസ് സംഘം.












Click it and Unblock the Notifications