കുടിവെള്ളപദ്ധതി: പുതിയ ടെണ്ടറുകള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കുടിവെള്ള പദ്ധതിക്ക് കേരള സര്‍ക്കാര്‍ പുതിയ ടെണ്ടറുകള്‍ ക്ഷണിക്കുന്നു. സപ്തംബര്‍ ആറിന് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
പദ്ധതിക്കായി ജപ്പാന് ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനുമായി 97 ഫെബ്രുവരി 25-ന് കേരള സര്‍ക്കാര്‍ കരാറിലെത്തിയിരുന്നെങ്കിലും അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ഇത് വിവാദമായിരുന്നു.
പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി ജപ്പാന് കമ്പനിയായ പി.സി.ഐയെ നിയമിച്ചത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ കാര്യം നായനാര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയും മറ്റും ആവശ്യപ്പെട്ട പോലെ പുതിയ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണെന്നും പദ്ധതി വൈകുകയാണെങ്കില്‍ സര്‍ക്കാരിനെ കുറ്റം പറയരുതെന്നും നായനാര്‍ പറഞ്ഞു.
പ്രതിഷേധങ്ങളെത്തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥയായ മിനി മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 99 മാര്‍ച്ച് 16-നു ചേര്‍ന്ന മന്ത്രി സഭായോഗം മിനി മാത്യു നല്കിയ റിപ്പോര്‍ട്ട് പരിശോധിക്കുകയും പി.സി.ഐയെ കണ്‍സള്‍ട്ടന്റ് പട്ടികയില്‍ നിന്ന് നീക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ജപ്പാന് ബാങ്കിനെ അറിയിച്ചു, നായനാര്‍ വ്യക്തമാക്കി.
പി.സി.ഐയെ കണ്‍സള്‍ട്ടന്റ് പട്ടികയില്‍ നിന്ന് നീക്കിയാല്‍ ജപ്പാന് ബാങ്ക് പണം വായ്പ തരില്ലെന്ന് വ്യക്തമാക്കിയ കാര്യം ധനമന്ത്രി ടി. ശിവദാസമേനോന് ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര ധനകാര്യ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയെ അറിയിച്ചപ്പോള്‍ 99 ജൂലൈ ഒമ്പതിനു ചേര്‍ന്ന മന്ത്രി സഭായോഗം പി.സി.ഐയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണമുയര്‍ന്നു. സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുന്നതിനേക്കാള്‍ നല്ലത് പുതിയ ടെണ്ടറുകള്‍ ക്ഷണിക്കുന്നതാണ് നല്ലതെന്ന പിന്നീട് മന്ത്രിസഭായോഗം തീരുമാനിച്ചു, ശിവദാസമേനോന് പറഞ്ഞു.
പുതിയ ടെണ്ടറുകള്‍ ക്ഷണിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഇതുവരെ പ്രസ്താവനയിറക്കിയിട്ടില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications