Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുഭരണത്തിനെതിരെ വോട്ടര്‍മാര്‍ വിധിയെഴുതും

കൊച്ചി: ഇടതുമുന്നണി ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പ്രതികരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍. എറണാകുളം ഗസ്റ് ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ശങ്കരനാരായണന്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പഞ്ചായത്തു ഭരണവും വോട്ടര്‍മാര്‍ വിലയിരുത്തും. കേരളത്തില്‍ സത്യസന്ധവും സുതാര്യവുമായ ഭരണം വേണമെന്നാഗ്രഹിക്കുന്ന ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യു.ഡി.എഫില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ റിബല്‍ ശല്യം കുറവാണെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ റിബലുകളെ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ കാര്യങ്ങളും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ തീര്‍ക്കാന്‍ കഴിയില്ല. പഞ്ചായത്ത് തലത്തില്‍ തീരാത്ത പ്രശ്നങ്ങള്‍ നിയോജകമണ്ഡലം തലത്തിലും അവിടെ തീരാത്തത് ജില്ലാതലത്തിലും തീര്‍ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം, അദ്ദേഹം വ്യക്തമാക്കി.

റിബല്‍ പ്രശ്നങ്ങളില്‍ സംസ്ഥാനനേതൃത്വം ഇടപെടില്ലെന്നും ഭൂരിഭാഗം ജില്ലകളിലും 90 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇരു മുന്നണികളും ഇത്തവണ പുറമെയുള്ള ധാരണകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് ഇക്കാര്യത്തില്‍ പിന്നിലാണ്. എല്‍.ഡി.എഫ് പലയിടത്തും ലീഗുമായി പരസ്യബന്ധം സ്ഥാപിച്ചിരിക്കുകയാണ്. പാര്‍ട്ടി കേന്ദ്രനേതൃത്വം അംഗീകരിക്കാത്തവരുമായി പോലും സി.പി.എം ധാരണയുണ്ടാക്കിയതില്‍ ഇടതുമുന്നണിയില്‍ ഭിന്നതയുണ്ട്.

രാജീവ് ഗാന്ധിയുടെ കാലത്ത് പഞ്ചായത്ത് രാജ് നിയമം പാസ്സാക്കുന്നതിനെ എതിര്‍ത്ത സി.പി.എം. ജനകീയാസൂത്രണം എന്ന പേരില്‍ ഇപ്പോള്‍ അതുതന്നെ നടപ്പിലാക്കുകയാണ്.

കേരളത്തില്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരാണ് പഞ്ചായത്ത് രാജ് പാസ്സാക്കിയത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായി 408 കോടി രൂപ നീക്കിവെച്ചു. ഇതെല്ലാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമാണന്ന് പറയുന്നത് ജനങ്ങള്‍ പൊറുക്കില്ല.

ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുന്നതില്‍ വിവിധ തലങ്ങളില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും ശങ്കരനാരായണന്‍ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട് ഓംബുഡ്സ്മാന് കൈമാറിയിട്ടുണ്ട്.

സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനം തിരഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പലയിടത്തും കുഴപ്പങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍ ജീല്ലകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ സി.പി.എം. ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏതോരൊ പൗരനും ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യാനും മത്സരിക്കാനുമുള്ള അവകാശം കമ്മീഷന്‍ ഉറപ്പു വരുത്തണം.

രാജ്യത്ത് ബി.ജെ.പിയെ എതിര്‍ക്കുന്ന ഏകപാര്‍ട്ടി കോണ്‍ഗ്രസ്സാണെന്ന് ശങ്കരനാരായണന്‍ അവകാശപ്പെട്ടു. ബി.ജെ.പിയുമായി ഇതുവരെ കോണ്‍ഗ്രസ് കൂട്ടുകൂടിയിട്ടില്ല. ബി.ജെ.പിയേക്കാള്‍ വലിയ പാര്‍ട്ടി എന്നും കോണ്‍ഗ്രസ്സാണ്. ഏറ്റവും കൂടുതല്‍ വോട്ടുകളുള്ളതും കോണ്‍ഗ്രസ്സിനു തന്നെ. ഇതൊന്നും കണക്കിലെടുക്കാതെ കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടെന്ന് രാവിലെയും വൈകീട്ടും ജപിക്കുന്ന സി.പി.എം നിര്‍ത്തണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+