വിപണിയില്‍ മുന്നേറ്റം തുടരുന്നു ; സൂചിക ഉയര്‍ന്നു
മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി മുന്നേറ്റം തുടര്‍ന്നു. സപ്തംബര്‍ എട്ട് വെള്ളിയാഴ്ച ഓഹരികളുടെ വിലയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു.
പരമ്പരാഗത കമ്പനികളുടെയും പുതിയ മേഖലയായ വിവരസാങ്കേതിവിദ്യാ രംഗത്തെ കമ്പനികളുടെയും ഓഹരികള്‍ ഒരു പോലെ നേട്ടമുണ്ടാക്കിയതാണ് വെള്ളിയാഴ്ചത്തെ സവിശേഷത.
മുംബൈ സൂചിക 40 പോയിന്റും നാഷണല്‍ സൂചിക 12 പോയിന്റും ഉയര്‍ന്നു. നാസ്ഡാക് തകര്‍ച്ചയില്‍ നിന്നു കരകയറിയതാണ് വിവരസാങ്കേതിക ഓഹരികള്‍ക്കു തുണയായത്. വിദേശ നിക്ഷേപകര്‍ പരമ്പരാഗത കമ്പനികളില്‍ മുതല്‍ മുടക്കുന്ന പ്രവണത തുടര്‍ന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4668.27
തുടങ്ങിയത് - 4628.93
ഉയര്‍ച്ച - 39.34
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1451.45
തുടങ്ങിയത് - 1439.75.
ഉയര്‍ച്ച - 11.70
വില കൂടിയ ഓഹരികള്‍
റെയ്മണ്ട്, സ്റ്റെര്‍ലൈറ്റ്, റിലയന്‍സ്, കാഡ്ബറി, ഡോ.റെഡ്ഡീസ് ലാബ്, റാന്‍ബാക്സി, ഇന്‍ഫോസിസ്, സത്യം കംപ്യൂട്ട്േസ്, ടാറ്റാ ടെലികോം,വി.എസ്.എന്‍.എല്‍, നെസ്ലേ
വില കുറഞ്ഞ ഓഹരികള്‍
എം.ടി.എന്‍.എല്‍, സീ ടെലി ഫിലിംസ്, എന്‍.ഐ.ഐ.ടി, ഗ്ലാക്സോ, റെക്കിറ്റ് ആന്‍ഡ് കോള്‍മാന്‍, പ്രോകടര്‍ ആന്‍ഡ് ഗാംബിള്‍, ഐ.ടി.സി, ഹിന്ദുസ്ഥാന്‍ ലീവര്‍, ബ്രിട്ടാനിയ
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.71
യു.കെ പൗണ്ട് 66.28
യൂറോ 40.56
സ്വര്‍ണ്ണം (ഗ്രാമിന്) 454.00
വെള്ളി (1000 ഗ്രാമിന്) 8,015.00












Click it and Unblock the Notifications