കൂടുതല്‍ മിസൈല്‍ നിര്‍മ്മിക്കുന്നില്ലെന്ന് ഇന്ത്യ
ദില്ലി: ഇന്ത്യക്ക് ഒട്ടേറെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ പരിപാടിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. 300 ഹ്രസ്വദൂര പൃഥ്വി മിസൈലുകള്‍ നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍.
ആഗസ്ത് 25-ന് പുറത്തിറങ്ങിയ അമേരിക്കന്‍ പ്രസിദ്ധീകരണമായ ഡിഫന്‍സ് ന്യൂസിലാണ് ഈ വാര്‍ത്ത വന്നത്. മിസൈലുകളുടെ നിര്‍മ്മാണത്തിന് 20 കോടി ഡോളര്‍ ചെലവു വരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ മിസൈലുകള്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഡൈനാമിക്സാണ് പൃഥി മിസൈലുകളും നിര്‍മ്മിക്കയെന്നും റിപ്പോര്‍ട്ടിലുണ്ട്.
മിസൈലുകള്‍ നിര്‍മ്മിക്കുന്നുവെന്നു വന്ന വാര്‍ത്ത തെറ്റും അടിസ്ഥാനരഹിതവുമാണ്. പ്രതിരോധമന്ത്രി അത്തരമൊരു തീരുമാനം ഇതുവരെയും എടുത്തിട്ടില്ല, പ്രതിരോധ മന്ത്രാലയം വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications