കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് നീതിപൂര്‍വം നടക്കില്ല

  • By Staff
Google Oneindia Malayalam News

കൊച്ചി : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നീതിപൂര്‍വം നടക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ .നീതിപൂര്‍വകവും നിഷ്പക്ഷവുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി തറപറ്റുമെന്ന് പനമ്പിള്ളി നഗറിലെ വസതിയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കവേ കരുണാകരന്‍ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും നിര്‍ജീവമാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പാലിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പാടില്ലെന്ന ഉത്തരവ് എല്ലാം നടന്നു കഴിഞ്ഞാണ് പുറത്തിറക്കിയതെന്ന് കരുണാകരന്‍ ആരോപിച്ചു.

ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങളുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് അവകാശവാദം.അങ്ങനെയെങ്കില്‍ ഒരു കൊള്ള സംഘം തിരഞ്ഞെടുപ്പിനു നിന്നാല്‍ അവര്‍ക്കായിരിക്കും കൂടുതല്‍ വോട്ട് ലഭിക്കുക. ഖജനാവിലെ പണം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തോന്നിയ പോലെ ചിലവാക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉത്തരവിട്ട അന്വേഷണങ്ങളുടെ വിശ്വാസ്യത നഷ്ടമായതായി കരുണാകരന്‍ ആരോപിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതിയും നളിനി നെറ്റോ കേസും ഇതിന് ഉദാഹരണങ്ങളാണ്. കേസന്വേഷണത്തില്‍ വിശ്വാസമില്ലെന്ന ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥയുടെ അഭിപ്രായത്തോട് കേരളത്തിലെ മുഴുവന്‍ ജനങ്ങളും യോജിക്കുമെന്ന് കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

ജപ്പാന്‍ പദ്ധതിയെ കുറിച്ച് സംശയവുമായി ഇടതുമുന്നണി കണ്‍വീനര്‍ തന്നെ മുന്നോട്ട് വന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഐക്യമുന്നണി ഒറ്റക്കെട്ടായി നേരിടും. ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ ഭൂരിഭാഗം റിബലുകളും മത്സരരംഗത്തു നിന്ന് പിന്‍മാറുമെന്ന് കരുണാകരന്‍ അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X