കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ഷേപം അടിസ്ഥാനരഹിതം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: പാമോയില്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി നായനാര്‍ തന്നെ സഹായിച്ചെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍. പരമാവധി ദ്രോഹമാണ് നായനാര്‍ ചെയ്തതെന്ന് കരുണാകരന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം ഉന്നയിച്ചവര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുമായി ചെന്നിട്ടും ഫലമുണ്ടായില്ല. ഇന്നേ വരെ കുറ്റപത്രം പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ വോട്ടു കിട്ടാനാണ് വീണ്ടും പാമോയിലെന്നും പറഞ്ഞ് ഇറങ്ങിയിരിക്കുന്നതെന്ന് കരുണാകരന്‍ പരിഹസിച്ചു.

തന്നെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും മൂലയ്ക്കിരുത്താനും തുരുതുരാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ അന്വേഷണച്ചുമതലയില്‍ നിന്നും ഒഴിവാക്കി.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രി സഭയിലെ ഒരംഗത്തെക്കുറിച്ച് ഉയര്‍ന്നു വന്ന ആരോപണം സിറ്റിംഗ് ജഡ്ജിയെ കൊണ്ടാണ് അന്വേഷിപ്പിച്ചതെന്ന് കരുണാകരന്‍ ചൂണ്ടിക്കാണിച്ചു.

നായനാരും പി.കെ.വി യും ഒഴികെയുള്ള മുഖ്യമന്ത്രിമാര്‍ക്ക് തിരുവനന്തപുരത്ത് വീടും ബംഗ്ലാവുമുണ്ടെന്ന നായനാരുടെ പ്രസ്താവന അപഹാസ്യമാണ.് 28 വര്‍ഷം മുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന നായനാര്‍ക്ക് തിരുവനന്തപുരത്ത് ഒരു വീട് വയ്ക്കാന്‍ കഴിയില്ലേ? കക്ഷത്തു ഡയറിയുമായി നടക്കുന്ന ഛോട്ടാ സഖാക്കളുടെ സ്വത്തു വിവരം നായനാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.

ശരത് പവാറുമായി കരുണാകരന്‍ ചര്‍ച്ച നടത്തിയെന്ന എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തലിനെ വിഡ്ഢിത്തമെന്ന് കരുണാകരന്‍ വിശേഷിപ്പിച്ചു. ശരത് പവാറിനെ കണ്ടിട്ടുള്ളതിലും കൂടുതല്‍ കടന്നപ്പള്ളിയെ കണ്ടിട്ടുണ്ട്. പവാറിനെ കാണുന്നത് പാര്‍ലമെന്റില്‍ ചെല്ലുമ്പോഴാണ്.

മേച്ചില്‍ സ്ഥലം അന്വേഷിച്ച് നടന്ന് വോട്ട് തേടി ജയിച്ചവരല്ല കോണ്‍ഗ്രസ് -ഐ ക്കാര്‍ എന്ന് കടന്നപ്പള്ളിക്ക് നന്നായറിയാം. ഐ എന്നത് മുകളിലും താഴെയും അടിവരയിട്ടു പറയുകയാണ.് കോണ്‍ഗ്രസ്-ഐ എന്ന് നിവര്‍ന്നു നിന്ന് പറയാവുന്ന ഒരാള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടെങ്കില്‍ അത് ഞാന്‍ മാത്രമാണ്. അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല- കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X