മണര്‍കാട് പള്ളിയില്‍ നട തുറന്നു
കോട്ടയം : ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ മണര്‍കാട് മാര്‍ത്താമറിയം പള്ളിയില്‍ ഭക്തിനിര്‍ഭരമായ നടതുറക്കല്‍ ചടങ്ങ് സപ്തംബര്‍ ഏഴ് വ്യാഴാഴ്ച നടന്നു.
എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ മാതാവിന്റെ ഛായാചിത്രം ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതാണ് നട തുറക്കല്‍. മധ്യാഹ്ന പ്രാര്‍ത്ഥനക്ക് ഫാ. മാത്യു പി. ഏലിയാസാണ് നേതൃത്വം നല്‍കിയത്.
സപ്തംബര്‍ എട്ട് വെള്ളിയാഴ്ചയാണ് പെരുന്നാള്‍ നേര്‍ച്ച നടക്കുന്നത്. ഇതിനായി 1001 പറ അരി തയാറായിട്ടുണ്ട്. കോട്ടയം ഇടവക മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും മറ്റ് ചടങ്ങുകളും നടക്കും.
പെരുന്നാളിന് ഇക്കുറി അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ഭക്തജനങ്ങളെത്തിയിട്ടുണ്ട്.












Click it and Unblock the Notifications