കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്. എഫ്.ഐ മുന്നണിക്ക് വന്‍ വിജയം

  • By Staff
Google Oneindia Malayalam News

കൊച്ചി : എംജി സര്‍വകലാശാലയിലെ കോളേജ് യൂണിയനുകളിലേക്ക് സപ്തംബര്‍ ഏഴ് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ കോളേജുകളില്‍ എസ്. എഫ്.ഐ മുന്നണി വന്‍ വിജയം നേടി.

എറണാകുളം ജില്ലയില്‍ സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 20ല്‍ 15 കോളേജുകളും എസ്. എഫ്.ഐ മുന്നണി കരസ്ഥമാക്കി. 38 കൗണ്‍സിലര്‍മാരില്‍ 28 പേരും എസ്. എഫ്.ഐ മുന്നണിയുടെ ബാനറില്‍ മത്സരിച്ചവരാണ്.

കൊച്ചി നഗരത്തിലെ കോളേജുകള്‍ എസ്.എഫ്.ഐ കൈയടക്കി. എന്നാല്‍ 20 വര്‍ഷത്തോളം തുടര്‍ച്ചയായി വിജയിച്ചിരുന്ന മഹാരാജാസ് കോളേജില്‍ കൗണ്‍സിലര്‍, ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നീ പ്രധാന സ്ഥാനങ്ങള്‍ മുന്നണിക്ക് നഷ്ടമായി.

തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് കെ.എസ്.യുവില്‍ നിന്നും എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. സെന്റ് ആല്‍ബര്‍ട്സ് കോളേജിലും എസ്. എഫ്.ഐ മുന്നണി വിജയിച്ചു. പോളിടെക്നിക് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ നാല് പോളിടെക്നിക്കുകളും എസ്.എഫ്.ഐ നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X