റിബലുകളുടെ സഹായം തേടില്ല: യു.ഡി.എഫ്
കൊച്ചി:തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കു മത്സരിക്കുന്ന യു.ഡി.എഫ് റിബലുകളുടെ സഹായം നിര്‍ണായക ഘട്ടത്തില്‍ പോലും മുന്നണി ആവശ്യപ്പെടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.ഭൂരിപക്ഷത്തിന് ഒരാളുടെ കുറവേ ഉള്ളൂവെങ്കിലും റിബലുകളുടെ പിന്നാലെ പോകുന്ന പ്രശ്നമില്ലെന്ന് എറണാകുളം ഡി.സി.സി.പ്രസിഡന്റ് പ്രഫ.കെ.വി.തോമസ്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ടി.എം.ജേക്കബ് എം.എല്‍.എ), അബ്ദുള്ള ഹാജി അഹമ്മദ് സേട്ട് എന്നിവര്‍ പറഞ്ഞു.
റിബലുകള്‍ക്ക് പിന്മാറാന്‍ വെള്ളിയാഴ്ച വരെയാണ് സമയം നല്‍കിയിരിക്കുന്നത്. പിന്മാറിയില്ലെങ്കില്‍ അതത് പാര്‍ട്ടികള്‍ നടപടിയെടുക്കും.
റിബലുകളായി മത്സരിക്കുന്ന കോണ്‍ഗ്രസുകാരെ ആറു വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ കെ.പി.സി.സി നിര്‍വാഹക സമിതി തീരുമാനിച്ചതായി പ്രഫ.കെ.വി. തോമസ് പറഞ്ഞു. എന്നാല്‍ റിബലുകളെ സഹായിക്കുന്നവര്‍ക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്നു തീരുമാനിച്ചിട്ടില്ല












Click it and Unblock the Notifications