കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ ഒരുമിച്ചു കഴിയാന്‍ കോടതി അനുവദിച്ചു

  • By Staff
Google Oneindia Malayalam News

പറവൂര്‍: ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച രണ്ട് പെണ്‍കുട്ടികളെ അവരുടെ ഇഷ്ടത്തിനു കഴിയാന്‍ കോടതി അനുവദിച്ചു. പറവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് കഴിഞ്ഞ ദിവസം കേരളത്തില്‍ അപൂര്‍വമായ ഇത്തരമൊരു ആവശ്യത്തിന്‍മേല്‍ അനുകൂലമായ തീരുമാനം എടുത്തത്.

മിനി(28) , സിഷ(19) എന്നീ പെണ്‍കുട്ടികള്‍ കോടതിയില്‍ നേരിട്ടെത്തി തങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചുവെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.വിവരങ്ങള്‍ ആരാഞ്ഞ കോടതി രണ്ടു പേരേയും അവരുടെ ഇഷ്ടാനുസരണം പോകാന്‍ അനുവദിക്കുകയായിരുന്നു.

പെണ്‍കുട്ടികളെ ഇക്കഴിഞ്ഞ മെയ് 16 മുതല്‍ കാണാനില്ലെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

മിനിയ്ക്കു കല്യാണാലോചന വന്നപ്പോള്‍ തങ്ങള്‍ വേര്‍പിരിയേണ്ടി വരുമോയെന്ന ചിന്തയില്‍ ഒരുമിച്ച് ഒളിച്ചോടുകയായിരുന്നുവെന്ന് ഇരുവരും കോടതിയില്‍ ബോധിപ്പിച്ചു. നാടു വിട്ട് കോയമ്പത്തൂരില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു.

അതിനിടയില്‍ പോലീസില്‍ തങ്ങളെക്കുറിച്ച് പരാതിയുണ്ടെന്ന വിവരം ഇവര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് പറവൂരിലെത്തി ഒരഭിഭാഷകന്‍ മുഖേന മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X