സൂര്യനെല്ലി: പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍വാണിഭ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കോടതി വിമര്‍ശിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കതിെരേ ശിക്ഷാ നടപടി.ഇവരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു.
കോട്ടയം വിജിലന്‍സിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സൂപ്രണ്ടും മുന്‍ മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായ വി.കെ.മാത്യു, മൂന്നാര്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ വി.കെ.രാജന്‍ എന്നിവരെ എന്നിവരെ സപ്തംബര്‍ എട്ട് വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഡി.ജി.പി ഓഫീസ് ഉത്തരവിറക്കി.
മറയൂര്‍ പൊലീസ്സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഹരിയെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്‍ഷന്‍ തുടരും. ഇവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ഉത്തരവില്‍ പറയുന്നു.
കേസന്വേഷണത്തിലെ വൈദഗ്ധ്യത്തിന് പ്രത്യേക കോടതിയുടെ പ്രശംസ നേടിയ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ് നല്‍കും. ഐ.ജി.സിബി മാത്യു, ഡി.വൈ.എസ്.പിമാരായ ജോഷ്വാ, ജയമോഹന്‍, പ്രഭാകരന്‍ നായര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.രാമചന്ദ്രന്‍, ഹെഡ്കോണ്‍സ്റ്റബിള്‍ കെ.മോഹനന്‍, കോണ്‍സ്റ്റബിള്‍മാരായ കുര്യന്‍, മുരളീധരന്‍,ചന്ദ്രമോഹനന്‍, എന്‍.കെ. അപ്പുക്കുട്ടന്‍, ടി.ആര്‍.മന്മഥന്‍, ടി.കെ.പങ്കജാക്ഷന്‍ എന്നിവര്‍ക്കാണ് റിവാര്‍ഡ് നല്‍കാന്‍ ഡി.ജി.പി യുടെ ഓഫീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications