കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് ഉത്രാടം: ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് ഉത്രാടം. നാളെയാണ് തിരുവോണം. ഉത്രാട നാളായ സപ്തംബര്‍ ഒന്‍പത് ശനിയാഴ്ച തിരുവോണത്തെ വരവേല്‍ക്കാന്‍ കേരളമൊരുങ്ങുന്നു.

ഓണ സാധനങ്ങല്‍ വാങ്ങുന്നതിനുള്ള തിരക്കിലാണ് ഇന്ന് നാട്ടുകാര്‍. കച്ചവടം പൊടിപൊടിക്കുന്നു.വീട്ടമ്മമാര്‍ നാളത്തേയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. ഉപ്പേരിയും മറ്റു വിഭവങ്ങളും തയ്യാറായി വരുന്നു.

ഓണവിപണിയില്‍ പച്ചക്കറി ചന്തകളിലാണ് തിരക്ക്. പൊതു വിപണിക്കു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ വകയായി ആയിരത്തോളം ഓണച്ചന്തകളും ഒരുങ്ങിയിട്ടുണ്ട്. പൊതു വിപണിയിലെ വില ഇവ പിടിച്ചു നിര്‍ത്തുന്നു.

എങ്ങും തിരക്കാണ്. നഗരങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ഇടമില്ല. വഴിവാണിഭക്കാര്‍ക്കും തുണിക്കച്ചവടക്കാര്‍ക്കും നല്ല കൊയ്ത്ത്്. തിരക്കിനിടയിലെ മോഷണവും മറ്റും തടയുന്നതിനായി പോലീസ് ജാഗരൂകരായി നില്‍ക്കുന്നു.

പൂക്കള്‍ ആവശ്യത്തിനെത്തി

ഓണപ്പൂക്കളം തീര്‍ക്കാനുള്ള പൂക്കള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരള വിപണിയില്‍ എത്തി. കൊച്ചിയിലേയ്ക്കാണ് പൂക്കള്‍ കൂടുതല്‍ എത്തിയിരിക്കുന്നത്. ഇവിടെ നിന്നു സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് പൂക്കള്‍ ഒഴുകുന്നു.

പൂക്കള്‍ ഇല്ലാതായെങ്കിലും പൂക്കളം ഇടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി ചിലവായ പൂക്കളുടെ എണ്ണം സാക്ഷ്യപ്പെടുകത്തുന്നു.പൂവിളിയുമായി നാടു ചുറ്റാന്‍ കുട്ടികളും പറിച്ചെടുക്കാന്‍ നാടന്‍ പൂക്കളുംഇല്ലാതായതിനെത്തുടര്‍ന്ന് തമിഴ് നാട്ടില്‍ നിന്നു വരുന്ന പൂക്കളാണ് മലയാളിക്കിന്നാശ്രയം.

അത്തം തുടങ്ങി ഒന്നു രണ്ടു ദിവസത്തേയ്ക്ക് വിപണിയില്‍ ആവശ്യത്തിനു പൂക്കള്‍ എത്തിയിരുന്നില്ല. ഇത് പൂക്കളുടെ വില ഉയര്‍ത്തി യിരുന്നു. എന്നാല്‍ ഉത്രാടമായപ്പോഴേയ്ക്കും സ്ഥിതി മാറി. പൂക്കള്‍ ആവശ്യത്തിന് എത്തുന്നുണ്ട്.

ഓണം വാരാഘോഷത്തിന് ഇന്നു തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള ഓണം വാരാഘോഷത്തിന് സപ്തംബര്‍ ഒന്‍പത് ശനിയാഴ്ച തുടങ്ങും. സപ്തംബര്‍ 14 വരെയാണ് ഓണം വാരാഘോഷം. വൈകുന്നേരം ആറു മണിക്ക് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിലവിളക്കു കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ഒന്‍പതു വേദികളിലായി മൂവായിരത്തോളം കലാകാരന്മാര്‍ അനന്തപുരിയുടെ ഏഴു രാവുകളെ പകലുകളാക്കും. ഹരിഹരന്റെ ഗസല്‍ സന്ധ്യയോടെയാണ് കലാപരിപാടികള്‍ ആരംഭിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X