ദേശീയ നിയമ സര്‍വകലാശാല സ്ഥാപിക്കും
ദില്ലി: ദില്ലി ആസ്ഥാനമായി ദേശീയ നിയമ സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ നിയമ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആഗോളവത്കരണത്തിന്റെ വെല്ലുവിളികളെ ചെറുക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ സര്‍വകലാശാല.
നാഷണല്‍ ലോ സ്കൂള്‍ എന്നായിരിക്കും സര്‍വകലാശാല അറിയപ്പെടുക. ആസ്ഥാനമായ ദില്ലിയെ കൂടാതെ കല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ സര്‍വകലാശാലയ്ക്ക് മേഖലാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. കേന്ദ്ര നിയമ മന്ത്രിയായിരിക്കും സര്‍വകലാശാലയുടെ ചാന്‍സലര്‍.
സര്‍വലാശാലാ സ്ഥാപനം സംബന്ധിച്ച നയപരമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തു കഴിഞ്ഞു. മന്ത്രിസഭയുടെ അനുമതിക്കായി ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് കുറിപ്പ് അയച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തില്‍ സര്‍വകലാശാലാ രൂപവത്കരണ ബില്‍ അവതരിപ്പിക്കും.
ആഗോളവത്കരണത്തിന്റെ വെളിച്ചത്തില്‍ ആഗോളനിയമ പഠനത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും സര്‍വകലാശാല പ്രവര്‍ത്തിക്കുക. ഇപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ ലോ സ്കൂളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ നിയമ സര്‍വകലാശാലയുടെ സ്ഥാപനത്തിന് മുന്‍കൈയ്യെടുക്കുന്നത്. ബാംഗ്ലൂര്‍ സ്കൂള്‍ കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്.
ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. ഭരണഘടനാ ഭേദഗതി ഇതിനാവശ്യമാണ്. 1997 ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഇതിനായുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടതിനെത്തുടര്‍ന്ന് അത് നടപ്പാകാതെ പോവുകയായിരുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനം, സ്ഥലം മാറ്റം, അച്ചടക്കനടപടികള്‍, പ്രമോഷന്‍ തുടങ്ങിയവ നാഷണല്‍ ലോ കമ്മീഷന്റെ അധികാര പരിധിയില്‍ പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.












Click it and Unblock the Notifications