തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാത്രികാല സര്‍വീസ് 16 മുതല്‍
തിരുവനന്തപുരം: 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സപ്തംബര്‍ 16 വെള്ളിയാഴ്ച മുതല്‍ രാത്രികാല സര്‍വീസുകള്‍ ആരംഭിക്കും.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആയ സില്‍ക്ക് എയര്‍ ആണ് രാത്രികാല സര്‍വീസിനു തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ 31 മുതല്‍ കുവൈറ്റ് എയര്‍വേയ്സും രാത്രികാല സര്‍വീസ് ആരംഭിക്കും.
സപ്തംബര്‍ 16 മുതല്‍ സില്‍ക്ക് എയര്‍ വിമാനം രാത്രി പതിനൊന്നിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടും. സിംഗപ്പൂര്‍ സമയം രാത്രി 8.20 ന് പുറപ്പെടുന്ന വിമാനം രാത്രി 10 ന് തിരുവനന്തപുരത്തെത്തും.ഇവിടെ നിന്ന് രാത്രി പതിനൊന്നിന് പുറപ്പെടുന്ന വിമാനം സിംഗപ്പൂര്‍ സമയം പുലര്‍ച്ചെ 5.50 ന് അവിടെ എത്തും.
തിങ്കള്‍, ബുധന്‍, ശനി എന്നീ ദിവസങ്ങളിലാണ് സില്‍ക്ക് എയര്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ വൈകുന്നേരം നാലിന് തിരുവനന്തപുരത്തെത്തുന്ന വിമാനം വൈകിട്ട് അഞ്ചിനാണ് പുറപ്പെട്ടിരുന്നത്. സിംഗപ്പൂരില്‍ രാത്രിയിലാണ് വിമാനം എത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഒക്ടോബര്‍ 31 മുതല്‍ കുവൈറ്റ് എയറിന്റെ ഞായര്‍, ചൊവ ദിവസങ്ങളിലെ ഫ്ലൈറ്റുകളാണ് സമയം മാറ്റി രാത്രി സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചേ 4.20 ന് തിരുവനന്തപുരത്തെത്തുന്ന വിമാനം 5.40 ന് പുറപ്പെടും. ഇപ്പോള്‍ രാവിലെ 7.30 നാണ് കുവൈറ്റ് വിമാനം തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്നത്.












Click it and Unblock the Notifications