യു.ഡി.എഫിനെ തകര്‍ക്കാന്‍ ലീഗുമായി ധാരണ: പിണറായി
കണ്ണൂര്‍: യു.ഡി.എഫിനെ തകര്‍ക്കുക എന്ന തന്ത്രമാണ് പഞ്ചായത്തു തിരഞ്ഞെടുപ്പിലെ ലീഗ്-സി.പി.എം പ്രാദേശിക ധാരണയ്ക്കു പിന്നിലെന്ന് സി.പി.എം സ്സ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു. സപ്തംബര്‍ ഒന്‍പത് ശനിയാഴ്ച കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു പിണറായി.
ലീഗുമായി സംസ്ഥാന തലത്തില്‍ യാതൊരു ധാരണയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് സമീപനത്തിന്റെ ഭാഗമാണ് ലീഗിനോടുള്ള സി.പി.എം സമീപനം. യു. ഡി. എഫിലെ ഭിന്നത മുതലെടുക്കുക എന്ന ലക്ഷ്യമേ ഇപ്പോഴത്തെ പ്രാദേശിക ധാരണയ്ക്കുള്ളൂ.
മറ്റൊരു മുന്നണിയിലെ കക്ഷിയുമായി പിന്‍വാതില്‍ ധാരണ ധാര്‍മികമാണോ എന്ന ചോദ്യത്തിന് അത് മുസ്ലീം ലീഗ് ചിന്തിക്കേണ്ട കാര്യമാണെന്നാണ് പിണറായി പറഞ്ഞത്. സി.പി.എം വര്‍ഗീയതയ്ക്കെതിരേ ഉറച്ച നിലപാട് എടുത്തിട്ടുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുമുള്ളതാണ്.
കേരളത്തില്‍ മുസ്ലീം വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന കക്ഷി എന്‍.ഡി.എഫ് ആണെന്ന് പിണറായി പറഞ്ഞു. എന്നാല്‍ ലീഗ് വര്‍ഗീയ കക്ഷി ആണോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരമൊന്നും. ഇപ്പോഴത്തെ മുന്നണ ിസംവിധാനത്തില്‍ യു.ഡി.എഫി ന് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ല. അതിന്റെ ഫലമായി ബി. ജെ .പി യുമായി അവര്‍ ബന്ധമുണ്ടാക്കിയിരിക്കുകയാണ്.
ബി.ജെ.പി- കോണ്‍ഗ്രസ് ബന്ധങ്ങളും ബി.ജെ.പി- യു.ഡി. എഫ് ബന്ധങ്ങളും പലയിടത്തും വന്നു കഴിഞ്ഞതായി പിണറായി ആരോപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ മേലമ്പാടിയില്‍ കോ-ലീ-ബീ സഖ്യമാണുള്ളത്. കോണ്‍ഗ്രസില്‍ മതനിരപേക്ഷമായി ചിന്തിക്കുന്നവര്‍ കോണ്‍- ബി.ജെ.പി സഖ്യത്തെ എതിര്‍ക്കും. ഇത് ആത്യന്തികമായി കോണ്‍ഗ്രസിന് ദോഷം ചെയ്യും-സിപിഎം സെക്രട്ടറി ചൂണ്ടിക്കാട്ടി.
അധികാരവികേന്ദ്രീകരണത്തിന്റെ ഫലങ്ങള്‍ നേരിട്ടനുഭവിച്ച ജനങ്ങള്‍ എല്‍.ഡി.എഫി ന് അനുകൂലമായി വിധിയെഴുതുമെന്ന് പിണറായി പറഞ്ഞു. 1991 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയായിരുന്നു. ജനകീയാസൂത്രണം തുടരണമെങ്കില്‍ ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്കു മനസ്സിലായിട്ടുണ്ട്.
മതന്യൂനപക്ഷങ്ങള്‍ക്ക് സി.പി.എമ്മിനോട് വിരോധമുണ്ടാക്കാനുള്ള ചിലരുടെ ശ്രമം ഇനി നടക്കില്ലെന്ന് പിണറായി പറഞ്ഞു. ആപത്ഘട്ടത്തില്‍ നിന്നും ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ സി.പി.എ് മാത്രമേ ഉണ്ടാകൂ എന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നതാണ് ഇതിനു കാരണം.
കണ്ണൂര്‍ ജില്ല സെക്രട്ടറി ഇ.പി.ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗം പി.ജയരാജന്‍ എന്നിവരും പിണറായിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications