ഓണത്തിന് പട്ടിണി സമരവും
കൊച്ചി: തിരുവോണ ദിവസം കൊച്ചി നഗരത്തില്‍ പട്ടിണി സമരം. കേരള മഹിള സ്വസ്ഥ് സംഘ് , കേരള ഹിന്ദു ഐക്യവേദി എന്നീ സംഘടനകളാണ് തിരുവോണ ദിവസം ഊണുപേക്ഷിച്ച് സമരം ചെയ്തത്.
മഹിളസ്വസ്ഥ് സംഘിന്റെ സമരം കൊച്ചി കോര്‍പറേഷന്‍ ഓഫീസിനു മുമ്പിലായിരുന്നു. കെ.ബാബു എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ജനതയ്ക്ക് വീട്ടുപടിക്കല്‍ ചികിത്സയും ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് സംഘടന നഗരസഭാ ഓഫീസിനു മുമ്പില്‍ പട്ടിണി സമരം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഹിന്ദു ഐക്യവേദി കൊച്ചിയില്‍ ധര്‍ണ നടത്തിയത്. ജോസ് ജംഗ്ഷനില്‍ നടത്തിയ ധര്‍ണ ഭാരതീയ വിചാര കേന്ദ്രം കാര്യദര്‍ശി ടി.ആര്‍.സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിലും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.












Click it and Unblock the Notifications