ഓണത്തിന് നേതാക്കള്‍ പോലീസ് കാവലില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ ഓണമാഘോഷിക്കുന്നത് ശക്തമായ പോലീസ് കാവലില്‍. തിരുവോണത്തിനോ അതിനു തൊട്ടടുത്ത ദിവസങ്ങളിലോ ജില്ലയിലെ പ്രമുഖ ബി.ജെ.പി, ആര്.എസ്. എസ് നേതാക്കള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ പ്രസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കെല്ലാം പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എട്ടോളം പ്രമുഖ നേതാക്കള്‍ ശക്തമായ സായുധ പോലീസ് കാവലിലാണ്. കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം സി.പി.എം നേതാവും ദേശാഭിമാനി മാനേജരുമായ പി.ജയരാജനെ ആര്.എസ്.എസ്സുകാര്‍ എന്നു പറയപ്പെടുന്നവര്‍ ഗുരുതരമായി വെട്ടി പരിക്കേല്പിച്ചിരുന്നു. അന്ന് ജയരാജന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
അതിന്റെ ഒന്നാം വാര്‍ഷികമായ ഇത്തവണത്തെ തിരുവോണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സി.പി.എം, ബി.ജെ.പി കേന്ദ്രങ്ങള്‍ സ്വയരക്ഷയ്ക്കുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയിരിക്കുന്ന വിവരം. ഇതനുസരിച്ച് ഹിറ്റ്ലിസ്റ്റിലുള്ള നേതാക്കള്‍ക്കെല്ലാം പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
സി.പി.എം. നേതാക്കളായ പി.ജയരാജന്, ഇ.പി.ജയരാജന്, കോടിയേരി ബാലകൃഷ്ണന് എന്നിവരും ബി.ജെ.പി നേതാക്കളായ ഒ.കെ.വാസുമാസ്റ്റര്‍, പി.പി.കരുണാകരന് തുടങ്ങിയവരും ഹിറ്റ്ലിസ്റ്റില് ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളാണ്. പോലീസ് കാവല്‍ കൂടാതെ സംഘടനാപരമായും നേതാക്കള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരു ഭാഗത്തുമുള്ള പ്രാദേശിക നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ തന്നെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേതാക്കളുടെ വീടുകളില്‍ തോക്കുധാരികളായ പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ട്. ചില പ്രത്യേക കോണ്‍ഗ്രസ് നേതാക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്.
സംഘര്‍ഷ ബാധിത പ്രദേശങ്ങളായി കണക്കു കൂട്ടിയിട്ടുള്ള പാനൂര്‍, ചൊക്ലി, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധികള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലാ ആസ്ഥാനത്ത് രണ്ട് യൂണിറ്റ് ദ്രുതകര്‍മ്മ സേന ഏതു പ്രതിസന്ധിഘട്ടത്തേയും തരണം സജ്ജമായി നില്‍ക്കുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications