കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി. ജെ. പി ക്കെതിരേ കോണ്‍ഗ്രസ് വരണം

  • By Staff
Google Oneindia Malayalam News

കൊച്ചി: ജനാധിപത്യ മതേതര ശക്തികളുടെ ഏകീകരണത്തിലൂടെ ബി.ജെ. പി യെ അധികാരത്തില്‍ നിന്നു തൂത്തെറിയാന്‍ കോണ്‍ഗ്രസ് മുന്‍ കൈയ്യെടുക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠ് പറഞ്ഞു. മുസ്ലീം സമുദായത്തിന് ആത്മവിശ്വാസം പകരാനും അവരെ വിശ്വാസത്തിലെടുക്കാനും കോണ്‍ഗ്രസിന് കഴിയണം.

എം.ഇ.എസ് യൂത്ത് വിംങ് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സേഠ്. മുസ്ലീങ്ങളുമായി സൗഹാര്‍ദ്ദത്തിലാകുമെന്ന ബി.ജെ.പി പ്രസിഡന്റ് ബംഗാരു ലക്ഷ്മണിന്റെ പ്രസ്താവന വിശ്വസിക്കാന്‍ കഴിയില്ല. മുസ്ലീം വിരോധം മുഖമുദ്രയാക്കിയ സംഘ്പരിവാറിന്റെ ഭാഗമാണ് ബി.ജെ.പി.

മതേതര കക്ഷികള്‍ എന്ന് അവകാശപ്പെട്ടിരുന്നവര്‍ പോലും എന്‍.ഡി.എ രൂപീകരിച്ച് ബി.ജെ.പി ക്ക് അധികാരമേറാന്‍ അവസരമൊരുക്കുകയായിരുന്നു. രാഷ്ട്രീയ സദാചാരം ഈ പാര്‍ട്ടികള്‍ക്ക് അന്യമാണ്.

രാജ്യത്തെമ്പാടും മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ തുടരുകയാണെന്ന് സേഠ് ചൂണ്ടിക്കാണിച്ചു. രാജ്യം ഭരിച്ചിരുന്ന കക്ഷികളെല്ലാം മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അവഗണിക്കുകയായിരുന്നു. എം. ഇ. എസിന്റേയും സ്ഥാപക നേതാവ് ഡോ. പി. കെ.അബ്ദുള്‍ ഗഫൂറിന്റേയും ശ്രമങ്ങളാണ് കേരളത്തില്‍ ഈ സ്ഥിതിക്ക് അല്‍പെമെങ്കിലും മാറ്റമുണ്ടാക്കിയത്. ഡോ.ഗഫൂര്‍ തുടക്കമിട്ട പ്രസ്ഥാനം ഇന്ന് പടര്‍ന്നു പന്തലിച്ചിരിക്കുന്നു. വിദ്യാഭ്യാസ പുരോഗതിയിലബടെ മാത്രമേ സംസ്ഥാനത്തിന് സാമ്പത്തിക പുരോഗതി കൈവരിക്കാനും രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ ഭാഗഭാക്കാനും കഴിയൂ.

സംസ്ഥാനത്ത് പ്ലസ് ടൂ അനുവദിച്ചതില്‍ മുസ്ലിം സമുദായത്തിന് നീതി നിഷേധിക്കപ്പെട്ടു. സ്വകാര്യവ്യക്തികള്‍ക്ക് പണമുണ്ടാക്കുന്നതിനാണ് സ്കൂളുകള്‍ അനുവദിച്ചിരിക്കുന്നത്. ക്രീമിലെയര്‍ പ്രശ്നത്തിലും സമുദായത്തിന് അനുകൂലമല്ലാത്ത നിലപാടാണ് സര്‍ക്കാരിന്.

വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രതിപക്ഷ നേതാവ് എ. കെ. ആന്റണി സമ്മാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X