വിപണി സജീവം
മുംബൈ: സപ്തംബര്‍ 11 തിങ്കളാഴ്ച ഓഹരി വിപണി സജീവമായിരുന്നു. ഇന്ത്യന്‍ ഓഹരികളുടെ വില പൊതുവെ ഉയരുന്ന പ്രവണതയായിരുന്നു വിപണിയില്‍ ആദ്യം. എന്നാല്‍ നിക്ഷേപകരുടെ പെട്ടെന്നുള്ള ലാഭവില്‍പന ഒടുവില്‍ ചില ഓഹരികളുടെ വില താഴാന്‍ കാരണമായി.
മുംബൈ സൂചിക 28 പോയിന്റും നാഷണല്‍ സൂചിക 3 പോയിന്റും ഉയര്‍ന്നു. വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ പൊതുവേ നില മെച്ചപ്പെടുത്തിയെങ്കിലും സത്യം കംപ്യൂട്ടേഴ്സ് ഓഹരിയുടെ വിലയിടിഞ്ഞതാണ് തിങ്കളാഴ്ചത്തെ ഒരു സവിശേഷത. ഇന്ത്യാ വേള്‍ഡ് .കോം എന്ന കമ്പനിയുടെ ഏറ്റെടുക്കല്‍ സംബന്ധിച്ച് സത്യത്തിനെതിരേ കേസ് നിലവിലുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഇത്.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4696.60
തുടങ്ങിയത് - 4668.27
ഉയര്‍ച്ച - 28.33
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1453.95
തുടങ്ങിയത് - 1451.45
ഉയര്‍ച്ച - 2.5
വില കൂടിയ ഓഹരികള്‍
ഇന്‍ഫോസിസ്, എസ്. എസ്. ഐ, മഹീന്ദ്ര, എന്‍.ഐ.ഐ.ടി, സീ ടലിഫിലിംസ്, റാന്‍ബാക്സി
വില കുറഞ്ഞ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, യുണൈറ്റഡ് ബ്രൂവറീസ്, സിയറാ ഒപ്ടിമ, ഗ്ലോബല്‍ ട്രസ്റ്റ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.71
യു.കെ പൗണ്ട് 66.28
യൂറോ 40.56
സ്വര്‍ണ്ണം (ഗ്രാമിന്) 454.00
വെള്ളി (1000 ഗ്രാമിന്) 8,015.00












Click it and Unblock the Notifications