എസ്. ബി. ഐ ഇന്‍ഷ്വറന്‍സ് രംഗത്തേയ്ക്ക്
ദുബായ് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്‍ഷ്വറന്‍സ് സര്‍വീസ് രംഗത്തേയ്ക്ക്. ബാങ്ക് ചെയര്‍മാന്‍ ജി.ജി വൈദ്യ സപ്തംബര്‍ 11 തിങ്കളാഴ്ച ദുബായില്‍ അറിയിച്ചതാണിത്. ഇന്‍ഷ്വറന്‍സ് രംഗത്ത് എസ്.ബി.ഐ സംരംഭത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചതായി വൈദ്യ വാര്‍ത്താലേഖകരെ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ബാങ്കിംഗ് ആവശ്യങ്ങളെക്കുറിച്ചു പഠിക്കാന്‍ ദുബായിലെത്തിയതായിരുന്നു അദ്ദേഹം.
പുതിയ സംരംഭത്തില്‍ ബാങ്ക് 74 ശതമാനം മുതല്‍ മുടക്കും. ബാക്കി 26 ശതമാനം അന്താരാഷ്ട്ര നിക്ഷേപ സംരംഭകരായ ജെ.പി.മോര്‍ഗന്റേതാണ്. ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പങ്കാളികളായി ജെ.പി.മോര്‍ഗനെ തീരുമാനിച്ചതായി വൈദ്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും.
ദുബായില്‍ എസ്. ബി. ഐ ശാഖ തുറക്കാന്‍ ആലോചനയുണ്ടെന്ന് വൈദ്യ വെളിപ്പെടുത്തി. ഇക്കാര്യത്തെപ്പറ്റി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുമായി വൈദ്യ ചര്‍ച്ച നടത്തും. വിദേശ ഇന്ത്യാക്കാര്‍ക്കായി എസ്.ബി.ഐ നൂതന പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.












Click it and Unblock the Notifications