തമിഴ്നാട് സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്‍കി
ദില്ലി: ടാഡാ തടവുകാരെ വിട്ടയക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയ നോട്ടീസിനോട് പ്രതികരിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ സപ്തംബര്‍ 11 തിങ്കളാഴ്ച എതിര്‍ സത്യവാങ്മൂലം നല്‍കി.
സുപ്രീം കോടതി മൂന്നംഗ ബെഞ്ച് തമിഴ്നാട് സര്‍ക്കാരിന് നല്‍കിയ നോട്ടീസില്‍ ടാഡ കേസ് പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള അധികാരത്തെ ചോദ്യം ചെയ്തിരുന്നു. എതിര്‍സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ 321-ാം വകുപ്പ് പ്രകാരം ഏത് ക്രിമിനല്‍ കേസും പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സപ്തംബര്‍ ഒന്ന് ചൊവാഴ്ചയാണ് വീരപ്പന്റെ ആവശ്യപ്രകാരം ടാഡാ തടവുകാരെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കികൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications