കശ്മീര്‍ ചര്‍ച്ചകളില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തണമെന്ന് ചൈന
ബീജിംഗ്: കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തണമെന്ന് ചൈന നിര്‍ദ്ദേശിച്ചു. സപ്തംബര്‍ 11 തിങ്കളാഴ്ച ചൈനീസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി വാംഗ് യീ ആണ് ഈ നിര്‍ദ്ദേശം വച്ചത്.
കശ്മീര്‍ പ്രശ്നപരിഹാര ശ്രമങ്ങളുടെ ഭാഗമായി അടുത്തിടെ ഇന്ത്യയും കശ്മീര്‍ ഭീകര വിഘടനവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദിനും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ പരാമര്‍ശിച്ചു കൊണ്ടാണ് വാംഗ് യീ ചൈനയുടെ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് പാകിസ്ഥാന് ഉള്‍പ്പെടെ മറ്റൊരു മൂന്നാം കക്ഷിയെയും ഉള്‍പ്പെടുത്തില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമാണ് ചൈനയുടെ നിര്‍ദ്ദേശം.
പാകിസ്താനെ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തെയും ഇക്കാര്യത്തില്‍ ഇടപെടുത്തണമെന്ന്് ചൈന അഭിപ്രായപ്പെടുന്നു. എന്നാല്‍ ചൈന ഇക്കാര്യത്തില്‍ മദ്ധ്യസ്തത വഹിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏതു പ്രശ്നത്തെക്കുറിച്ചും ചര്‍ച്ചയാകാമെന്ന് പാകിസ്ഥാന് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ കശ്മീര്‍ ചര്‍ച്ചകളില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്താവുന്നതാണെന്നും ചൈന പറയുന്നു. പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളുടെയും അയല്‍ക്കാര്‍ എന്ന നിലയില്‍ സഹായിക്കാന്‍ ചൈന തയ്യാറാണത്രേ.
അടുത്തകാലത്തായി കശ്മീര്‍ കാര്യത്തില്‍ ചൈനീസ് സര്‍ക്കാരും ഔദ്യോഗിക മാധ്യമങ്ങളും പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കശ്മീര്‍ പ്രശ്നത്തില്‍ മൂന്ന് കക്ഷികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യ, കശ്മീര്‍ ജനത, പാകിസ്താന് എന്നിവരാണ് ഈ മൂന്നു കക്ഷികള്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications