രാഷ്ട്രപതിയുടെ സഹോദരന്‍ സ്ഥാനാര്‍ഥി
കോട്ടയം: രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സഹോദരന്‍ കെ.ആര്‍. ഭാസ്കരന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ് ഭാസ്കരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. നേരത്തെ ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നിരാകരിച്ചാണ് സ്വതന്ത്രനായി ഭാസ്കരന്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ഭാസ്കരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രപതിയായ സഹോദരന്റെ പിന്തുണയുണ്ടെന്ന് ഈ എഴുപത്തഞ്ചുകാരന്‍ പറയുന്നു.
ഒരു സംഘം ചെറുപ്പക്കാര്‍ ഭാസ്കരനു പിന്നില്‍ അണി നിരന്നിട്ടുണ്ട്. വിവേകിയായ തങ്ങളുടെ സ്ഥാനാര്‍ഥി ജയിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു സംശയവുമില്ല. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതുകൊണ്ട് വിജയം സുനിശ്ചിതമാണെന്നാണ് അവര്‍ പറയുന്നത്.
സൂര്യന്റെ പര്യായപദമാണല്ലോ ഭാസ്കരന്‍. സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അര്‍ഥം കൊണ്ട് ഒന്നു തന്നെ. സൂര്യനാണ് ഭാസ്കരന്റെ ചിഹ്നം.
10 വര്‍ഷം ലണ്ടനില്‍ ജോലി ചെയ്തിരുന്നു ഭാസ്കരന്‍. ഇപ്പോള്‍ ഉഴവൂരില്‍ സഹോദരി കെ.ആര്‍. ഗൗരിയോടൊപ്പം കുടുംബവീട്ടിലാണ് താമസം.












Click it and Unblock the Notifications