തിരുവോണം കഴിഞ്ഞു , തിങ്കളാഴ്ച മൂന്നാം ഓണം
തിരുവനന്തപുരം: സപ്തബര്‍ 10 ഞായറാഴ്ച മലയാളികള്‍ തിരുവോണം ആഘോഷിച്ചു. ആഹ്ലാദത്തിന്റെ തിരുവോണം ഇനി അടുത്ത വര്‍ഷം. മാവേലി മന്നന്‍ തന്റെ പ്രജകളെ കാണാനെത്തുന്ന ദിനത്തിന് ഇനി ഒരു വര്‍ഷം കാത്തിരിക്കണം.
സപ്തംബര്‍ 11 തിങ്കളാഴ്ച മൂന്നാം ഓണമാണ്. തിരുവോണത്തിന്റെ അത്ര ആഘോഷങ്ങള്‍ ഇല്ലെങ്കിലും ഇന്നും ഉത്സവദിനം. നാടിന്റെ നാനാഭാഗങ്ങളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഓണപ്പരിപാ ടികള്‍ അരങ്ങേറുന്നു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം വര്‍ണപൊലിമയോടെ ആഘോഷിച്ചുവരികയാണ്.












Click it and Unblock the Notifications