സൂചിക ഉയര്‍ന്നു
മുംബൈ: സപ്തംബര്‍ 12 ചൊവാഴ്ച ഓഹരി വിപണി സജീവമായിരുന്നു. വിദേശ സംരംഭകര്‍ വിട്ടു നിന്നുവെങ്കിലും ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ സജീവമായിരുന്നു.
വിവരസാങ്കേതിക വിദ്യാ ഓഹരികളിലും ഉപഭോക്തൃ കമ്പനികളുടെ ഓഹരികളിലും വന്‍തോതില്‍ ഊഹക്കച്ചവടങ്ങള്‍ നടന്നത് വിപണിയില്‍ കാര്യമായി ചലനം സൃഷ്ടിച്ചു. ഈ രംഗങ്ങളിലെ മിക്ക ഓഹരികളുടെയും വില ഉയര്‍ന്നു.
മുംബൈ സൂചിക 67 പോയിന്റും നാഷണല്‍ സൂചിക 14 പോയിന്റും ഉയര്‍ന്നു.
രൂപയുടെ വിനിമയ നിലവാരം ഉയര്‍ന്നതാണ് മറ്റൊരു പ്രത്യേകത. സ്വര്‍ണ്ണത്തിനും വിദേശ കറന്‍സികള്‍ക്കും വിലയിടിഞ്ഞു.എന്നാല്‍ വെള്ളിയുടെ വില അഞ്ചു രൂപ കൂടി.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4763.63
തുടങ്ങിയത് - 4696.60
ഉയര്‍ച്ച - 67.03
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1468.00
തുടങ്ങിയത് - 1457.10
ഉയര്‍ച്ച - 14.05
വില കൂടിയ ഓഹരികള്‍
ഇന്‍ഫോസിസ്, എന്‍.ഐ.ഐ.ടി, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്, ബി.എച്ച്.ഇ.എല്‍, മൈകോ, ബി.പി.എല്‍, ഹിന്ദുസ്ഥാന്‍ ലീവര്‍,നെസ്ലേ, ഐ.ടി.സി
വില കുറഞ്ഞ ഓഹരികള്‍
റെയ്മണ്ട്, സ്റ്റെര്‍ലൈറ്റ് , ഡോ.റെഡ്ഡീസ് ലാബ്, ഗ്ലാക്സോ, സില്‍വര്‍ലൈന്‍
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.60
യു.കെ പൗണ്ട് 64.48
യൂറോ 39.15
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 8,020.00












Click it and Unblock the Notifications