കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വെടിനിര്‍ത്തലില്ല: ഹിസ്ബുള്‍

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ഇനിയൊരു വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടാവില്ലെന്ന് വിഘടനവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍. വേണ്ടിവന്നാല്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് സംഘടന ഭീഷണിമുഴക്കി.

സംഘടനയുടെ നേതാവ് സയ്യദ് സലാഹുദ്ദീന്‍ കശ്മീരിലെ ഒരു പത്രത്തിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് പുതിയ ഭീഷണി മുഴക്കിയത്.

കശ്മീര്‍പ്രശ്നപരിഹാരത്തിനായി ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താന്‍ തങ്ങള്‍ എപ്പോഴും ഒരുക്കമാണെന്നും സലാഹുദ്ദീന്‍ പ്രഖ്യാപിച്ചു. ഇത് പക്ഷേ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ടായിരിക്കരുത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സഹകരിക്കാനും സംഘടന ഒരുക്കമാണ്.

ഭരണഘടനയുടെ പുറത്തു നിന്നുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യ ഒരുക്കമല്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും വിഘടനവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നാണ് സലാഹുദ്ദീന്റെ ഭീഷണി .ഞങ്ങള്‍ എന്തിനും ഒരുക്കമാണ്. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താനും, ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാനും തയ്യാറാണ്. ഇന്ത്യ കടുംപിടുത്തം വിട്ടില്ലെങ്കില്‍ കശ്മീരിനൊപ്പം മറ്റു ഭാഗങ്ങളിലേയ്ക്കു തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യും. - ഹിസ്ബുല്‍ തലവന്‍ മുന്നറിയിപ്പു നല്‍കി.

ഇനിയൊരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇന്ത്യയുടെ ഭാഗത്തുനിന്നാണ് വരേണ്ടതെന്ന് സലാഹുദ്ദീന്‍ പറഞ്ഞു. സംഘടനയുടെ കശ്മീര്‍ പ്രവര്‍ത്തനങ്ങളുടെ തലവന്‍ അബ്ദുല്‍ മജീദറുമായി താന്‍ സ്ഥിരമായി ബന്ധപ്പെടാറുണ്ടെന്നും തന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ദര്‍ പ്രവര്‍ത്തിക്കുന്നതെന്നും സലാഹുദ്ദീന്‍ വ്യക്തമാക്കി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം രാഷ്ട്രീയമായും നയതന്ത്രപരമായും കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള നീക്കങ്ങള്‍ ഹിസ്ബുല്‍ ആരംഭിക്കുമെന്ന് സലാഹുദ്ദീന്‍ പറഞ്ഞു. ഇക്കാര്യത്തിന് മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.

കശ്മീര്‍കാര്യത്തില്‍ സമര്‍ത്ഥമായി ഇടപെടാന്‍ ഓള്‍ പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് പരാജയപ്പെട്ടുവെന്ന് ഹിസ്ബുല്‍ നേതാവ് അഭിപ്രായപ്പെട്ടു. എങ്കിലും ഹിസ്ബുല്‍ ഹൂറിയത്ത് കോണ്‍ഫറന്‍സിന് അര്‍ഹമായ സ്ഥാനം നല്‍കുന്നുണ്ട്- സലാഹുദ്ദീന്‍ ചൂണ്ടിക്കാട്ടി.

കശ്മീരില്‍ വെടിനിര്‍ത്തി ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമാണെന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ടുള്ള ചര്‍ച്ചകളേ നടത്തുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് സംഘടന വെടിനിര്‍ത്തല്‍ തീരുമാനം പിന്‍വലിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X