പെട്രോളിയം വില കൂട്ടും
ദില്ലി: സപ്തംബര്‍ അവസാനത്തോടെ ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടും. കേന്ദ്ര പെട്രോളിയം മന്ത്രി റാം നായിക് സപ്തംബര്‍ 11 തിങ്കളാഴ്ച ഇതു സംബന്ധിച്ചു സൂചന നല്‍കി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കാര്യമായി കുറയാത്തതാണ് ഇതിനു കാരണം.
യു.എസ്. സന്ദര്‍ശനത്തിലായ പ്രധാനമന്ത്രി മടങ്ങിയെത്തിയാലുടന്‍ വില വര്‍ധന സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് റാം നായിക് പറഞ്ഞു.
പെട്രോളിയം വില ഉയര്‍ത്തുക, ഓയില്‍പൂള്‍ കമ്മി നികത്താന്‍ ബോണ്ട് പുറപ്പെടുവിക്കുക ,നികുതികള്‍ കുറയ്ക്കുക എന്നീ വഴികള്‍ ഉപയോഗപ്പെടുത്തി അന്താരാഷ്ട്രതലത്തിലെ വിലക്കയറ്റം നേരിടാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications