യശ്വന്ത് സിന്‍ഹ ലോക ബാങ്ക് വികസനസമിതി തലവന്‍
വാഷിങ്ടണ്‍: കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയെ ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വികസനസമിതി ചെയര്‍മാനായി നാമനിര്‍ദ്ദേശം ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷം സമിതിയുടെ ചെയര്‍മാനായിരുന്ന തായ്ലന്‍ഡ് ധനകാര്യ മന്ത്രി താരിന്‍ നിമ്മനഹേമിന്ദയില്‍ നിന്നാണ് സിന്‍ഹ അധികാരമേറ്റെടുക്കുന്നത്. സപ്തംബര്‍ 25ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗില്‍ നടക്കുന്ന വികസനസമിതിയുടെ അടുത്ത യോഗത്തില്‍ യശ്വന്ത് സിന്‍ഹയായിരിക്കും അധ്യക്ഷന്‍.
1974ല്‍ രൂപീകരിക്കപ്പെട്ട വികസനസമിതിയില്‍ 24 അംഗങ്ങളാണുള്ളത്. വികസ്വര രാജ്യങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നത് ഈ സമിതിയാണ്.












Click it and Unblock the Notifications