എല്‍.ഡി.എഫ് പരാജയഭീതിയില്‍: ആന്റണി
കണ്ണൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയിലായതുകൊണ്ടാണ് യു.ഡി.എഫിലെ ഘടകക്ഷികളുമായി പ്രാദേശികതലത്തില്‍ സഖ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി പറഞ്ഞു.
കണ്ണൂര്‍ ഗസ്റ് ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കാനായി കാസര്‍കോട്ടേക്ക് പോകാനെത്തിയതായിരുന്നു അദ്ദേഹം.
വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ ഇടതുമുന്നണിക്ക് യു.ഡി.എഫിലെ ഘടകകക്ഷികളുമായി ധാരണയിലെത്താനായിട്ടുള്ളൂ. ഈ പ്രാദേശികധാരണ പാര്‍ട്ടികളുടെ കേന്ദ്രനേതൃത്വം അറിഞ്ഞുകൊണ്ടുകൊണ്ടുള്ളതല്ല. എങ്കിലും ഇതൊന്നും യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതല്ല.
കൂറുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്ന് ആന്റണി പറഞ്ഞു. സി.പി.എമ്മിന്റെ ഗതികേടിനെയാണ് ഇത് കാണിക്കുന്നത്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥികള്‍ കുറവാണെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications