ശബരിമല നട ബുധനാഴ്ച അടയ്ക്കും
ശബരിമല: ഓണത്തിന് പ്രത്യേക പൂജക്കായി തുറന്ന ശബരിമല ക്ഷേത്രനട സപ്തംബര്‍ 13 ബുധനാഴ്ച അടയ്ക്കും. അത്താഴപൂജയ്ക്കു ശേഷമാണ് നട അടക്കുക.
സപ്തംബര്‍ 16 ശനിയാഴ്ച കന്നിമാസപൂജയ്ക്കായി വീണ്ടും നട തുറക്കും. ബുധനാഴ്ച സഹസ്രകലാശമുണ്ടാവും.
തിരുവോണനാളിലെ സദ്യയ്ക്കായി നിരവധി ഭക്തരാണ് ശബരിമലയിലെത്തിയത്. മേല്‍ശാന്തി ജി.പരമേശ്വരന്‍ നമ്പൂതിരി ആദ്യഇലയിട്ട് അയ്യപ്പഭഗവാന് സദ്യ വിളമ്പി.












Click it and Unblock the Notifications