ടെലികോം ചട്ടപ്പടി സമരം തുടങ്ങി
കൊച്ചി: ടെലികോം വകുപ്പ് കോര്‍പറേഷനാക്കുന്നതില്‍ പ്രതിഷേധിച്ച് ടെലികോം എഞ്ചിനീയറിങ് ഓഫീസേഴ്സ് അസോസിയേഷന്‍ സപ്തംബര്‍ 12 ചൊവാഴ്ച ചട്ടപ്പടി സമരം തുടങ്ങി. ഈ മാസം നാലിന് ആരംഭിച്ച സമരപരിപാടികളുടെ തുടര്‍ച്ചയാണ് ചട്ടപ്പടി സമരമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സ്വകാര്യവല്കരണം നടപ്പാക്കുന്നതിനു മുമ്പ് ജീവനക്കാരുമായി ചര്‍ച്ച നടത്തുക, ജീവനക്കാരെ സര്‍ക്കാര്‍ തലത്തില്‍ തുടരാന്‍ അനുവദിക്കുക, സര്‍ക്കാര്‍ ശമ്പളസ്കെയിലും മറ്റാനുകൂല്യങ്ങളും ലഭിക്കാനുള്ള അവകാശം നിലനിര്‍ത്തുക, തുടങ്ങി ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ചട്ടപ്പടി സമരത്തോടൊപ്പം ദേശവ്യാപകമായി ടെലികോം ചീഫ് ജനറല്‍ മാനേജര്‍മാരുടെ ഓഫീസിനു മുന്നില്‍ മൂന്നു ദിവസത്തെ റിലേ നിരാഹാര സത്യാഗ്രഹവും ആരംഭിച്ചിട്ടുണ്ട്.
നാലു ലക്ഷത്തോളം ടെലികോം ജീവനക്കാരും 2.75കോടി കണക്ഷനുകളും 31,000 ഓഫീസുകളും 25ലക്ഷം കോടി രൂപയുടെ ആസ്തിയും ആറുലക്ഷം ബൂത്ത് ഓപ്പറേറ്റര്‍മാരും 10,000 കോടി രൂപയിലധികം അറ്റാദായവുമുള്ള ടെലികോം ശൃംഘല സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിനു മുമ്പ് ജീവനക്കാരുമായി ആലോചിക്കാതിരുന്നത് നീതികേടാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications