ശ്രീലങ്കയില്‍ പോരാട്ടം ; 119 മരണം
കൊളംബോ: ശ്രീലങ്കയില്‍ സൈന്യവും തമിഴ്പുലികളും തമ്മില്‍ വീണ്ടും പോരാട്ടം. സപ്തംബര്‍ 10 ഞായറാഴ്ച തുടങ്ങിയ പോരാട്ടത്തില്‍ 119 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 29 പേര്‍ സൈനികരാണെന്ന് സേനാവക്താവ് അറിയിച്ചു.
പോരാട്ടത്തില്‍ ഇരുഭാഗത്തുമായി 60 പേര്‍ക്ക് പരിക്കുണ്ട്. ട്രിങ്കോമാലി, ബട്ടിക്കലോവ എന്നിവിടങ്ങളിലും ഏറ്റുമുട്ടല്‍ നടന്നു. ജാഫ്നയില്‍ പുലികളുടെ കേന്ദ്രമായ നവാഹ്കുല്‍ പ്രദേശത്ത് സൈന്യം മൂന്ന് ചതുരശ്രകിലോമീറ്റര്‍ പ്രദേശം നിയന്ത്രണത്തിലാക്കിയെന്ന് സേനാ വക്താവ് അറിയിച്ചു. ആക്രമണത്തില്‍ പുലികള്‍ക്ക് വന്‍ നാശനഷ്ടമുണ്ടായതായും അധികൃതര്‍ അവകാശപ്പെട്ടു.
ഒക്ടോബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പായി ജാഫ്നയില്‍ നിന്നു പുലികളെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ സേന.












Click it and Unblock the Notifications