വിപണിയില്‍ തകര്‍ച്ച, ഓഹരി വിലകള്‍ ഇടിഞ്ഞു
മുംബൈ: ഏതാനും ദിവസങ്ങളായി ഉയര്‍ന്നു കൊണ്ടിരുന്ന വിപണി സൂചിക സപ്തംബര്‍ 13 ബുധനാഴ്ച വന്‍തോതില്‍ താഴ്ന്നു. വിവരസാങ്കേതിക രംഗത്തേതുള്‍പ്പെടെ മിക്ക ഓഹരികളുടെയും വിലയിടിഞ്ഞു.
മുംബൈ സൂചിക 61 പോയിന്റും നാഷണല്‍ സൂചിക 12 പോയിന്റും താഴ്ന്നു. ഓഹരികളുടെ ലാഭവില്‍പന വന്‍തോതിലായതാണ് വിലയിടിയാനും സൂചിക താഴാനും കാരണമായത്. വന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ വന്‍തോതില്‍ ലാഭവില്‍പനയിലേര്‍പ്പെട്ടു.
ഇതൊരു പൊതു പ്രവണത മാത്രമാണെന്നും വരും ദിവസങ്ങളില്‍ സൂചിക ഉയരുമെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4702.52
തുടങ്ങിയത് - 4763.63
ഉയര്‍ച്ച - 61.11
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1455.95
തുടങ്ങിയത് - 1468.00
ഉയര്‍ച്ച - 12.05
വില കൂടിയ ഓഹരികള്‍
കൊച്ചിന്‍ റിഫൈനറി, ഐ.ടി.സി, ഹിന്‍ഡാല്‍കോ, അരവിന്ദ് മില്‍സ്, ടാറ്റാ ഇന്‍ഫോടെക്, ഗ്ലോബല്‍ ടെലി സിസ്റ്റംസ്
വില കുറഞ്ഞ ഓഹരികള്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്, എന്‍.ഐ.ഐ.ടി, ബി. പി.എല്‍, റാന്‍ബാക്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,ഡോ.റെഡ്ഡീസ് ലാബ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.60
യു.കെ പൗണ്ട് 64.48
യൂറോ 39.15
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 8,020.00












Click it and Unblock the Notifications