ബംഗാള്‍: അദ്വാനി രാഷ്ട്രപതിയെ കണ്ടു
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി സപ്തംബര്‍ 13 ബുധനാഴ്ച രാഷ്ട്രപതി കെ.ആര്‍. നാരായണനെ കണ്ട് ബംഗാളിലെ ക്രമസമാധാന സ്ഥിതി അദ്ദേഹത്തെ ധരിപ്പിച്ചു. ബംഗാളിലെ മിഡ്നാപ്പൂര്‍ ജില്ലയില്‍ സി.പി.എം - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനങ്ങളെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച നടത്തിയതായി അറിയുന്നു.
കഴിഞ്ഞയാഴ്ച കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് മിഡ്നാപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്കു കൈമാറിയിരുന്നു. ബംഗാളിലെ സ്ഥിതിഗതികള്‍ ബീഹാറിലേതിനേക്കാള്‍ മോശമാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നുമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്‍െറ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ അദ്വാനിയുടെ രാഷ്ട്രപതിഭവന്‍ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു.
എന്നാല്‍ അദ്വാനിയുടെ സന്ദര്‍ശനത്തെ സൗഹൃദപരം എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശേഷിപ്പിച്ചത്.












Click it and Unblock the Notifications