വാജ്പേയിയുടെ കാല്‍മുട്ട് മാറ്റിവെക്കാന്‍ നിര്‍ദേശം
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി വാജ്പേയിയുടെ ഇടതുകാല്‍മുട്ട് മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ നടത്തണമെന്ന് അസ്ഥിശസ്ത്രക്രിയാ വിദഗ്ധനായ ഡോ. സി.എസ്. റാണാവത്ത് നിര്‍ദേശിച്ചു.
സെന്റര്‍ ഫോര്‍ ടോട്ടല്‍ ജോയിന്റ് റിപ്ലേസ്മെന്റ് ഡയറക്ടറാണ് റാണാവത്ത്. ശസ്ത്രക്രിയ ചെയ്യാനായി റാണാവത്ത് ഇന്ത്യയില്‍ വരും. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരനാണ് റാണാവത്ത്.
അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന വാജ്പേയി ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷം ശസ്ത്രക്രിയ നടത്താനുള്ള തീയതി തീരുമാനിക്കും.
കഴിഞ്ഞ 10 വര്‍ഷമായി കാല്‍മുട്ടിലെ വേദന വാജ്പേയിയെ അലട്ടുകയാണ്. വേദന കാരണമാണ് വാജ്പേയിയുടെ അമേരിക്കന്‍ സന്ദര്‍ശനം രണ്ടുദിവസം വൈകിയത്.












Click it and Unblock the Notifications