യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടുകാര്‍ നോക്കി നില്‍ക്കെ അക്രമികള്‍ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചു. ഏച്ചിലാംവയലിലെ പൊങ്ങിലാട്ട് ധനേഷി(27)നാണ് സപ്തംബര്‍ 13 ബുധനാഴ്ച വെട്ടേറ്റത്.
ധനേഷിനെ പയ്യന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലി സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പയ്യന്നൂര്‍ കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ഥിയായ സനുല്‍ കുമാറിനെ കഴിഞ്ഞ ദിവസം ഒരു സംഘം വെട്ടിപരിക്കേല്പിച്ചിരുന്നു.












Click it and Unblock the Notifications