കുട്ടിയാന ഗണേശനു സഹായനിധി
കൊച്ചി: ആലുവയില്‍ മിനിലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയാന ഗണേശനു ചികിത്സാ സഹായനിധി. സ്റാലിയന്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് ഗണേശന്റെ ചികിത്സയ്ക്കായി സഹായ നിധി രൂപീകരിക്കുന്നത്. സംഘടനയുടെ ആലുവ ചാപ്റ്റര്‍ ആണ് ഇതിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്.
ഗണേശന്റെ മരുന്നുകള്‍ക്കു മാത്രമായി ദിവസവും ആയിരത്തിലേറെ രൂപ വേണ്ടി വരുമെന്ന് സ്റ്റാലിയന്‍സ് ചാപ്റ്റര്‍ സെക്രട്ടറി സാം ഇമ്മാനുവല്‍ പറഞ്ഞു.രണ്ട് മാസമെങ്കിലും ചികിത്സ നടത്തിയാലേ ഗണേശന് നടക്കാനാകൂ. ആനയുടെ ഉടമസ്ഥനായ ശേഖരമാരാര്‍ക്ക് ഇത് താങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അതിനാലാണ് ചികിത്സയ്ക്ക് പൊതുജനസഹായം തേടുന്നത്.
സ്റ്റാലിയന്‍സ് ഇതിനകം സമാഹരിച്ച തുക കൊണ്ടാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നതെന്ന് സാം ഇമ്മാനുവല്‍ അറിയിച്ചു.












Click it and Unblock the Notifications