Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്പോര്‍ട്ട് : തെറ്റായ വിവരം നല്‍കിയാല്‍ പിഴ

കോഴിക്കോട്: പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇനി മുതല്‍ വിദേശകാര്യമന്ത്രാലയം പിഴ ചുമത്തും. സപ്തംബര്‍ 13 ബുധനാഴ്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍ ഗ്ലോറിയ കുമാര്‍ അറിയിച്ചതാണിത്. അപേക്ഷയില്‍ ബാധകമായ വിവരങ്ങള്‍ നല്‍കാത്തവരും പിഴയൊടുക്കേണ്ടി വരും.

18 വയസില്‍ താഴെ പ്രയമുള്ളവര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അവരുടെ പേര് മാതാപിതാക്കളുടെ പാസ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ടെങ്കില്‍ ആ വിവരം മറച്ചു വച്ചാല്‍ 500 രൂപ പിഴ ചുമത്തും.

18 വയസിനു മേല്‍ പ്രായമുള്ള അപേക്ഷകര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അവരുടെ പേര് മാതാപിതാക്കളുടെ പാസ്പോര്‍ട്ടില്‍ ഉള്‍പ്പുെത്തിയിട്ടുണ്ടെങ്കില്‍ ആവിവരം മച്ചു വച്ചാല്‍ പിഴ 1000 രൂപയാണ് പിഴ.

കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നേരത്തേ അപേക്ഷ സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ പാസ്പോര്‍ട്ട് നല്‍കാതെ അത്തരം അപേക്ഷ ക്ലോസ് ചെയ്ത വിവരം മറച്ചു വച്ച് അപേക്ഷിക്കുകയോ ചെയ്താല്‍ (വ്യക്തിവിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍) 2500 രൂപ പിഴ ചുമത്തും.

കാലാവധി തീരാത്ത പാസ്പോര്‍ട്ട് കൈയ്യിലുള്ളപ്പോള്‍ ശരിയായ വിവരം മറച്ചു വച്ച് വീണ്ടും അപേക്ഷ നല്‍കുകയോ , അപേക്ഷകന്റെ പേരില്‍ ക്രിമിനല്‍ കുറ്റം നിലനില്‍ക്കുകയോ ഈ വിവരങ്ങള്‍ അപേക്ഷയില്‍ മറച്ചു വയ്ക്കുകയോ ചെയ്താല്‍ 5000 രൂപയാണ് പിഴ.

ഡിപ്ലോമാറ്റിക് ഒഫീഷ്യല്‍ പാസ്പോര്‍ട്ട് കൈവശം വച്ചു കൊണ്ട് മറ്റൊരു പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിലവിലുള്ള പാസ്പോര്‍ട്ടിന്റെ കാര്യം മറച്ചു വച്ചാല്‍ 1000 രൂപയാണ് പിഴ.

പാസ്പോര്‍ട്ട് അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനു കാലതാമസം നേരിടുന്നത് അപേക്ഷകര്‍ അവ്യക്തവും അപൂര്‍ണവുമായ വിവരങ്ങള്‍ നല്‍കുന്നതു മൂലമാണെന്ന് പാസ്പോര്‍ട്ട് ഓഫീസര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+