കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലാരി ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യു.എസ്. സെനറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലാരി ക്ലിന്റനായിരിക്കും ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി. സപ്തംബര്‍ 12 ചൊവാഴ്ച നടന്ന പ്രാഥമിക തിരഞ്ഞെടുപ്പില്‍ മാന്‍ഹട്ടനില്‍ നിന്നുള്ള സര്‍ജന്‍ മാര്‍ക്ക് മക്മഹോനെ പരാജയപ്പെടുത്തി യാണ് ഹിലാരി ഇതിനുള്ള അര്‍ഹത നേടിയത്.

ആകെ പോള്‍ ചെയ്ത 97 ശതമാനം വോട്ടുകളില്‍ 82 ശതമാനവും ഹിലാരി നേടി. പ്രസിഡന്റ് ക്ലിന്റണ്‍ ഭാര്യയ്ക്കു വോട്ടു ചെയ്തു. ത്രസിപ്പിക്കുന്ന അനുഭവം- എന്നാണ് ക്ലിന്റണ്‍ ഇതിനെ വിശേഷിപ്പിച്ചത്. തന്റെ പേര് വോട്ടിംഗ് ബൂത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കണ്ടപ്പോള്‍ അത്ഭുതമായിയെന്ന് ഹിലാരി പറഞ്ഞു.

ഡമോക്രാറ്റിക് അംഗം ഡാനിയല്‍ പീറ്റര്‍ മൊയ്നിഹാന്‍ വിരമിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന സ്ഥാനത്തേയ്ക്കാണ് ഹിലാരി സ്ഥാനാര്‍ത്ഥിയാകുന്നത്.

ലോങ് ഐലന്‍ഡില്‍ നിന്നുള്ള സെനറ്റര്‍ റിക്ക് ലാസിയോ ആയിരിക്കും സെനറ്റ് തിരഞ്ഞെടുപ്പില്‍ ഹിലാരിയുടെ എതിരാളി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഹിലാരിയും ലാസിയോയും തമ്മിലുള്ള മത്സരം കടുത്തതായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X