യു എസ് കോണ്‍ഗ്രസില്‍ ഹൈന്ദവപ്രാര്‍ഥന
വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ ഒരു ഹിന്ദുപുരോഹിതന്‍ പ്രാര്‍ഥന നടത്തും. സപ്തംബര്‍ 14 വ്യാഴാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മേളനത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി അഭിസംബോധന ചെയ്യുന്നതിനു മുമ്പായാണ് ഹിന്ദുപുരോഹിതന്‍ പ്രാര്‍ഥന നടത്തുക.
വെങ്കടാചലപതി സമുല്‍ദ്രള എന്ന പുരോഹിതനാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രാര്‍ഥന നടത്തുന്നത്. അമേരിക്കയിലെ ഒഹിയോവിലുള്ള ശ്രീ വിഷ്ണു ക്ഷേത്രത്തിലെ പുരോഹിതനാണ് ഇദ്ദേഹം.
ക്രിസ്ത്യന്‍- ജൂത- ഇസ്ലാം മതങ്ങളിലെ പുരോഹിതര്‍ ഇതിനു മുമ്പ് അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ പ്രാര്‍ഥന നടത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു ഹിന്ദുപുരോഹിതനെ പ്രാര്‍ഥനക്കായി ക്ഷണിക്കുന്നത്.
സഭയില്‍ലെ ഇന്റര്‍നാണല്‍ റിലേഷന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ ഷെരോഡ് ബ്രൗണാണ് ഇന്ത്യന്‍ പുരോഹിതനെ പ്രാര്‍ഥനക്കായി ക്ഷണിക്കണമെന്ന നിര്‍ദേശം സ്പീക്കര്‍ ഡെന്നിസ് ഹാസ്ററിനു മുന്നില്‍ വെച്ചത്. ബ്രൗണ്‍ തന്നെയാണ് ഹിന്ദുപുരോഹിതനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുക.












Click it and Unblock the Notifications