കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ്-മൈക്രോസോഫ്റ്റ് ധാരണയായി

  • By Staff
Google Oneindia Malayalam News

ദില്ലി: വിവരസാങ്കേതിക വിദ്യാ രംഗത്ത് ആഗോളതലത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആഗോള കംപ്യൂട്ടര്‍ ഭീമന്‍ മൈക്രോസോഫ്റ്റും ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനി ഇന്‍ഫോസിസും ധാരണയിലെത്തി. മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടയിലാണ് ഈ ധാരണ രൂപപ്പെടുത്തിയത് .

സോഫ്റ്റ്വെയര്‍ രംഗത്ത് വികസനത്തിനും പുതിയ സംരംഭങ്ങള്‍ക്കുമായി തന്ത്രപരമായ ആഗോള ബന്ധത്തില്‍ ഇരു കമ്പനികളും ഏര്‍പ്പെട്ടതായി ബില്‍ ഗേറ്റ്സുംഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിയുംസപ്തംബര്‍ 14 വ്യാഴാഴ്ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ധാരണയനുസരിച്ച് ഇന്‍ഫോസിസിന്റെ സോഫ്റ്റ്വെയര്‍ വികസന വൈദഗ്ധ്യവും വിവരസാങ്കേതികരംഗത്തെ മൈക്രോസോഫ്റ്റിന്റെ നേട്ടങ്ങളും സമന്വയിപ്പിച്ചു കൊണ്ട് ആഗോള സോഫ്റ്റ്വെയര്‍ രംഗത്ത് ഇരു കമ്പനികളും ഒരുമിച്ചു പ്രവര്‍ത്തിക്കും.

കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ്, ഇ-കൊമേഴ്സ്, ധനകാര്യസേവനം, ഇന്‍ഷ്വറന്‍സ് എന്നീ മേഖലകളില്‍ ഇരുവരും യോജിച്ചു സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കും. മൈക്രോസോഫ്റ്റിന്‍െറ സാങ്കേതിക വിദ്യ ഇന്‍ഫോസിസിലെ വിദഗ്ധര്‍ക്കു പകര്‍ന്നു കൊടുക്കാനും യോജിച്ചുള്ള വിപണന സാധ്യതകള്‍ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്.

സോഫ്റ്റ്വെയര്‍ സൊലൂഷന്‍ വികസനരംഗത്ത് ഇന്‍ഫോസിസ് മാന്യമായ സ്ഥാനം നേടിയിട്ടുണ്ടെന്നും ഇന്‍ഫോസിസുമായി ചേര്‍ന്ന് ലോകോത്തര ഇ-ബിസിനസ് സൊലൂഷനുകള്‍ വികസിപ്പിച്ചെടുത്ത് ഉപഭോക്താക്കള്‍ക്കു സമര്‍പ്പിക്കാനാവുമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. ഇനി മുതല്‍ മൈക്രോസോഫ്റ്റ് നെറ്റ് അടിസ്ഥാന സൊലൂഷനുകളിന്മേലും വിന്‍ഡോസ് 2000 ത്തിന്മേലും ഇന്‍ഫോസിസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മൈക്രോസോഫ്റ്റ് ജനറല്‍ മാനേജര്‍ ജഫ് നൈയിം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X