ബീഹാറില്‍ നക്സലൈറ്റുകള്‍ 10 പേരെ കൊന്നു
റാഞ്ചി: ബീഹാറിലെ റാഞ്ചി ജില്ലയിലെ അര്‍ക്പോയി ഗ്രാമത്തില്‍ സപ്തംബര്‍ 13 ബുധനാഴ്ച നക്സലൈറ്റുകള്‍ 10 പേരെ വെടിവെച്ചുകൊന്നു. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
മാവോയിസ്റ് കമ്യൂണിസ്റ് സെന്റര്‍ പ്രവര്‍ത്തകരായ തീവ്രവാദികളാണ് അക്രമം നടത്തിയത്. മറ്റൊരു തീവ്രവാദി സംഘടനയായ ആലി സേനയില്‍ പെട്ടവരാണ് അക്രമത്തിന് ഇരയായതെന്ന് കരുതുന്നു. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണ്.
പരിക്കേറ്റവരെ റാഞ്ചിയിലെ രാജേന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications