Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗേറ്റ്സിന് വന്‍ സുരക്ഷാസന്നാഹം

ദില്ലി: ബില്‍ ഗേറ്റ്സിന് വന്‍ സുരക്ഷാ സന്നാഹം. വിദേശരാജ്യ തലവന്മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന വിധത്തിലുള്ള സുരക്ഷാസന്നാഹങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന് ഇന്ത്യ ഒരുക്കിയിരിക്കുന്നത്.

ദില്ലിയിലെ മൗര്യ ഷെറാട്ടന്‍ ഹോട്ടലിലാണ് ഗേറ്റ്സ് താമസിക്കുന്നത്. പ്രത്യേക വാതിലും എലിവേറ്ററും ഘടിപ്പിച്ചിരിക്കുന്ന സ്യൂട്ടിലാണ് അദ്ദേഹത്തിനു താമസമൊരുക്കിയിരിക്കുന്നത്.

ഏതാനും ദിവസങ്ങളായി ഗേറ്റ്സിനു താമസിക്കാന്‍ ഹോട്ടലിന്റെ ആറാം നിലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വരികയായിരുന്നു. ഹോട്ടലിനു പുറത്ത് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നു. ആയുധമേന്തിയ സുരക്ഷാസൈനികര്‍ പുറത്തു റോന്തു ചുറ്റുന്നുണ്ട്. ഗേറ്റ്സിന്റെ സ്വകാര്യ സുരക്ഷാസേനയാണ് അദ്ദേഹത്തിനു ചുറ്റും വലയം തീര്‍ത്തിരിക്കുന്നത്. മൈക്രോസോഫ്റ്റ് കമ്പനി ഏര്‍പ്പെടുത്തിയ സുരക്ഷാസൈനികര്‍ ആണിത്.

മൈക്രോസോഫ്റ്റ് പ്രതിനിധികള്‍, ഹോട്ടല്‍ ജോലിക്കാര്‍, സുരക്ഷാസൈനികര്‍ എന്നിവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കള്‍ക്കു മാത്രമേ ഗേറ്റ്സിന്റെ മുറിയിലേയ്ക്കു പ്രവേശനമുള്ളൂ.ഇവര്‍ക്കെല്ലാം പ്രത്യേക ബാഡ്ജ് നല്‍കിയിട്ടുണ്ട്.

ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി, വിപ്രോ തലവന്‍ അസീം പ്രേംജി തുടങ്ങിയ ഏതാനും പേര്‍ മാത്രമേ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുള്ളൂ. ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എസ് .എം. കൃഷ്ണ, ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേല്‍ എന്നിവര്‍ ഗേറ്റ്സുമായി പ്രത്യേക ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും.

ഗേറ്റ്സിന്റെ വിശദമായ സന്ദര്‍ശന പരിപാടി ഹോട്ടല്‍ അധികൃതരും സുരക്ഷാസൈനികരും അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പ്രത്യേക ഗ്രീന്‍ ചാനലിലൂടെയാണ് ഗേറ്റ്സ് പുറത്തു കടന്നത്. കസ്റ്റംസ്, സുരക്ഷാ പരിശോധനകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഗേറ്റ്സിന്റെ സ്വകാര്യ ജറ്റ് വിമാനം വിമാനത്താവളത്തിലെ സെറിമോണിയല്‍ ലോഞ്ചിനടുത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്.

എന്നാല്‍ ദില്ലിയിലെ അമേരിക്കന്‍ എംബസി ഗേറ്റ്സിന് സുരക്ഷാ സന്നാഹം ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഗേറ്റ്സിന്റെ ഇന്ത്യാ സന്ദര്‍ശനം തികച്ചും സ്വാകാര്യമായ ഒന്നാണെന്നും അദ്ദേഹം സ്വാകാര്യ പൗരന്‍ മാത്രമാണെന്നും എംബസി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+