Get Updates
Get notified of breaking news, exclusive insights, and must-see stories!

കംപ്യൂട്ടര്‍ സാക്ഷരത: ഗേറ്റ്സ് 22 കോടി നല്‍കും

ദില്ലി: ഇന്ത്യയില്‍ വിവരസാങ്കേതികത ജനങ്ങളിലെത്തിക്കാന്‍ ബില്‍ ഗേറ്റ്സ് 22കോടി രൂപ നല്‍കും. സപ്തംബര്‍ 14 വ്യാഴാഴ്ച കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രി പ്രമോദ് മഹാജന്‍ അറിയിച്ചതാണിത്. ഓരോ വര്‍ഷവും പത്തു ലക്ഷം ഡോളര്‍ വീതം അഞ്ചു വര്‍ഷത്തേയ്ക്കാണ് ഗേറ്റ്സിന്റെ സംഭാവന. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിവരസാങ്കേതിക വിദ്യാഭ്യാസത്തിനു ചെലവഴിക്കാനാണ് ഈ തുക.

ബില്‍ ഗേറ്റ്സുമായി മഹാജന്‍ 50 മിനിറ്റ് നേരം ചര്‍ച്ച നടത്തി. വിവരസാങ്കേതികത ജനങ്ങളിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും മൈക്രോസോഫ്റ്റിന്റെയും കാഴ്ചപ്പാടുകള്‍ യോജിച്ചു പോവുന്നതായി ഗേറ്റ്സ് ചൂണ്ടിക്കാട്ടിയെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ പ്രധാന സംരംഭകരുമായി സഹകരിച്ച് ഇന്ത്യയില്‍ ഒരു മാധ്യമ ലബോറട്ടറി സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍പദ്ധതി ഗേറ്റ്സിന്റെ ശ്രദ്ധയില്‍പെടുത്തിയെന്ന് മഹാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മെക്രോസോഫ്റ്റിന്റെ സഹായം ഗേറ്റ്സ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രാദേശിക ഭാഷകളിലുള്ള സോഫ്റ്റ്വെയറുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനുള്ള തന്റെ നിര്‍ദ്ദേശം ഗേറ്റ്സ് അംഗീകരിച്ചതായും മഹാജന്‍ പറഞ്ഞു. കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഹിന്ദിയിലാക്കുന്ന കാര്യം മൈക്രോസോഫ്റ്റ് ഉടന്‍ പരിഗണിക്കും.

വിവരസാങ്കേതികതാ രംഗത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഗേറ്റ്സ് അഭിനന്ദിച്ചു. വടക്കു കിഴക്കന്‍ മേഖലയിലെ എട്ടു സംസ്ഥാനങ്ങളെ കംപ്യൂട്ടര്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയില്‍ ഗേറ്റ്സ് താത്പര്യം കാട്ടിയതായും ഇക്കാര്യത്തില്‍ സഹകരണം വാഗ്ദാനം ചെയ്തതായും കേന്ദ്രമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+