Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍ ഗേറ്റ്സ് എത്തി

ദില്ലി: ലോക കംപ്യൂട്ടര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് കമ്പനിയുടെ ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. സപ്തംബര്‍ 14 വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ ഗേറ്റ്സ് ഇന്ത്യയില്‍ വിവരസാങ്കേതിക രംഗത്തെ വികസനസാധ്യതകളെപ്പറ്റി 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച തുടങ്ങി.മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ആഗോള നെറ്റ് തന്ത്രങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ഗേറ്റ്സ് പ്രധാനമായും ഇന്ത്യയിലെത്തിയിരിക്കുന്നത്. കേന്ദ്ര വിവരസാങ്കേതിക മന്ത്രി പ്രമോദ് മഹാജനുമായും ഗേറ്റ്സ് പ്രത്യേകം ചര്‍ച്ച നടത്തും.

വിവരസാങ്കേതിക രംഗത്തെ പ്രമുഖ ഇന്ത്യന്‍ കമ്പനികളുമായും ഗേറ്റ്സ് ആശയവിനിമയം നടത്തും. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഭാവി സംരംഭങ്ങള്‍ ആയിരിക്കും ഈ ചര്‍ച്ചകളിലെ മുഖ്യവിഷയം. ഇന്‍ഫോസിസ് , വിപ്രോ തുടങ്ങി ഈ രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുളള പ്രഖ്യാപനം ഗേറ്റ്സിന്റെ സന്ദര്‍ശനത്തിനൊടുവില്‍ ഉണ്ടാകുമെന്നം പ്രതീക്ഷിക്കുന്നു.

മൂന്നു വര്‍ഷത്തിനുളളില്‍ രണ്ടാം തവണയാണ് ഗേറ്റ്സ് ഇന്ത്യയിലെത്തുന്നത്. മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് പത്തു വര്‍ഷം തികയുന്ന വേളയിലാണ് ഈ സന്ദര്‍ശനമെന്നതും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+