Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശനിക്ഷേപം വര്‍ധിപ്പിക്കുമെന്ന് വാജ്പേയി

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയി പറഞ്ഞു. വിദേശനിക്ഷേപത്തിനുള്ള നിയന്ത്രണങ്ങളും നിബന്ധനകളും കൂടുതല്‍ ഉദാരവത്കരിക്കുമെന്ന് വാജ്പേയി വ്യക്തമാക്കി.

ന്യൂയോക്കില്‍ നടന്ന വാണിജ്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷം ഇന്ത്യയിലെ അമേരിക്കന്‍ നിക്ഷേപം 500 കോടി ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. മൂന്നു വര്‍ഷത്തിനകം ഇത് 1500 കോടി ഡോളറായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും.

എണ്ണ, ടെലികോം, എയര്‍ലൈന്‍സ്, ഹോട്ടല്‍ എന്നീ മേഖലകളിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും. ഈ വര്‍ഷം അവസാനത്തോടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുകയാണ് ലക്ഷ്യം.

നിക്ഷേപകരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മന്ത്രിതലസമിതി രൂപീകരിക്കുമെന്ന് വാജ്പേയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+