കൊച്ചിയില്‍ ഭക്ഷ്യ-സംഗീത മേള
കൊച്ചി: ഹോട്ടല്‍ കൊച്ചിന്‍ ടവറിന്റെയും സി.ടി കാറ്ററിംഗിന്റേയും സംയുക്താഭിമുഖ്യത്തില്‍ സപ്തംബര്‍ 15 വെള്ളിയാഴ്ച കൊച്ചിയില്‍ ഭക്ഷ്യ-സംഗീത മേള അരങ്ങേറും. നൂറ്റിപതിനാറ് വിഭവങ്ങള്‍ നിരക്കുന്ന മേള കലൂര്‍ എ. ജെ ഹാളിലാണ് നടക്കുന്നത്.
കേരള, സൗത്ത് ഇന്ത്യ, നോര്‍ത്ത് ഇന്ത്യ , ചെട്ടിനാടന്‍ വിഭവങ്ങള്‍ക്കൊപ്പം അറബ്, ചൈനീസ് , തായ്, മലേഷ്യന്‍, കോണ്ടിനെന്റല്‍ തുടങ്ങിയ വിദേശി രുചികളും മേളയ്ക്കു കൊഴുപ്പേകും. സ്റഫ്ഡ് ടര്‍ക്കി, ഓണ്‍ പാന്‍, കാട റോസ്റ്റ് ഓണ്‍ ഹോട്ട് ഗാര്‍ലിക് സോസ് , റാബിറ്റ് പെപ്പര്‍ ഫ്രൈ , റോസ്റ്റ് ഡക്ക് ഇന്‍ മലേഷ്യന്‍ മസാല, സ്പൈസി സ്ക്വൈഡ്, കല്ലുമ്മക്കായ, മുഗള്‍ ബിരിയാണി, നവരത്ന കുറുമ എന്നീ പ്രത്യേക വിഭവങ്ങളും മേളയില്‍ അണിനിരക്കും.
പ്രശസ്ത ട്രൂപ്പായ ബ്ലൂഡയമണ്ട് ഓര്‍ക്കസ്ട്രയുടെ സംഗീതമേളയും ഇതൊടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ദമ്പതികള്‍ക്ക് 550 രൂപ. അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 150 രൂപ.
നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം കൊച്ചിന്‍ ടവര്‍ ഈ വര്‍ഷാവസാനം റസ്റ്റോറന്റ് ആരംഭിക്കും. 15 കോടി രൂപ മുടക്കി തുടങ്ങുന്ന നക്ഷത്രഹോട്ടലിന്റെ ആദ്യഘട്ടമാണ് റസ്റ്റോറന്റ്.












Click it and Unblock the Notifications