Get Updates
Get notified of breaking news, exclusive insights, and must-see stories!

കംപ്യൂട്ടര്‍ സാക്ഷരത: കേരളം ഗേറ്റ്സിന്റെ സഹായം തേടും

തിരുവനന്തപുരം: സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കംപ്യൂട്ടര്‍ പരിശീലന പരിപാടിക്ക് കേരളം മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സിന്റെ സഹായം തേടും.സപ്തംബര്‍ 14 വ്യാഴാഴ്ച ഒരു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി ദില്ലിയില്‍ എത്തിയിരിക്കുന്ന ഗേറ്റ്സിനു മുന്നില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് ഈ പദ്ധതി അവതരിപ്പിക്കും.

13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി സപ്തംബര്‍ 13 ബുധനാഴ്ച മന്ത്രി ജോസഫ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മൂന്നു കൊല്ലം കൊണ്ട് സമ്പൂര്‍ണ കംപ്യട്ടര്‍ സാക്ഷരത എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. 2500 ല്‍ അധികം സ്കൂളുകളിലായി 18 ലക്ഷത്തോളം കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനും ആവശ്യമായ കംപ്യൂട്ടര്‍ ലഭ്യമാക്കുന്നതിനുമാണ് കേരളം മൈക്രോസോഫ്റ്റിന്റെ സഹകരണം തേടുന്നത്.

സംസ്ഥാനത്തെ ഏതെങ്കിലും എഞ്ചിനീയറിംഗ് കോളേജിനോടനുബന്ധിച്ച് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഹൈടെക് പാര്‍ക്ക്, വെര്‍ച്വല്‍ യൂണിവേഴ്സിറ്റി എന്നീ പദ്ധതികളും കേരളം ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+