പോണേക്കരയില്‍ റെയില്‍വേ സബ്വേ നിര്‍മ്മിക്കും: മന്ത്രി
കൊച്ചി: ഇടപ്പള്ളിയിലെ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് പോണേക്കരയില്‍ റെയില്‍വേ സബ്വേ നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി മന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു.
സപ്തംബര്‍ 14 വ്യാഴാഴ്ച ഇടപ്പള്ളി റെയില്‍വേ സ്റേഷനു സമീപം സബ്വേ നിര്‍മ്മിക്കേണ്ട സ്ഥലം സന്ദര്‍ശിച്ച ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ആശുപത്രിയുടെ പ്രാധാന്യം കണക്കിലെടുത്ത് റെയില്‍വേ സ്റേഷനിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും രാജഗോപാല്‍ വ്യക്തമാക്കി.
എം.പി ഫണ്ടില്‍ നിന്നുള്ള തുകയും അമൃത ആശുപത്രിയുടെ സംഭാവനയും ജി.സി.ഡി.എയുടെ വിഹിതവും സബ്വെ നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തും.ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ബാലചന്ദ്രനും ഉന്നത റെയില്‍വേ ഉദ്യോസ്ഥരും ബി.ജെ.പി നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. റെയില്‍വേ ലൈന്‍ കുറുകെ കടന്നാണ് മന്ത്രിയും സംഘവും ആശുപത്രിയിലെത്തിയത്.












Click it and Unblock the Notifications